പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര വീഴ്ച : തിരക്കഥാകൃത്തിന് പകരം ആകാശ് തില്ലങ്കേരിയുടെ ചിത്രം

പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര വീഴ്ച : തിരക്കഥാകൃത്തിന് പകരം ആകാശ് തില്ലങ്കേരിയുടെ  ചിത്രം

തിരുവനന്തപുരം: പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതരമായ പിഴവ്. മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ജേതാവായ രാജേഷ് തില്ലങ്കേരിയുടെ പേരിനൊപ്പം വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് പ്രസിദ്ധീകരിച്ചത്. മേയ് 15-ന് പുറത്തിറങ്ങിയ ബുള്ളറ്റിനിലാണ് ഈ വീഴ്ച സംഭവിച്ചിരിക്കുന്നത്.അവാർഡ് ജേതാവിന് പകരം കുപ്രസിദ്ധമായ കൊലക്കേസിലെ പ്രതിയുടെ ചിത്രം ഉൾപ്പെടുത്തിയത് വലിയ ആശയക്കുഴപ്പത്തിനും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ഈ വീഴ്ച പിഎസ്‌സിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്ന ആക്ഷേപം ശക്തമാണ്.