യുവ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിൻ്റെ മരണം കൊലപാതകം :പ്രതിശ്രുത വധുവും സുഹൃത്തും അറസ്റ്റിൽ

യുവ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിൻ്റെ മരണം കൊലപാതകം :പ്രതിശ്രുത വധുവും സുഹൃത്തും അറസ്റ്റിൽ

പൂനെ :റിയൽ എസ്റ്റേറ്റ് സ്ഥാപന ഡയറക്ടർ കേതൻ വിശാൽ അഗർവാളിൻ്റെ  മരണം കൊലപാതകം ആണെന്ന് പോലീസ് .ട്രെക്കിംഗിനിടെഅബദ്ധത്തിൽ കാൽ തെറ്റി വീണു എന്നായിരുന്നു പ്രതിശ്രുത വധു സിയ ഗോയൽ പ്രചരിപ്പിച്ചിരുന്നത് .

 പ്രശസ്തമായ ലോഹഗഡ് കോട്ടയിൽ വെച്ച് 26 വയസ്സുകാരനായ കേതൻ വിശാൽ അഗർവാളിൻ്റെ  മരണം, ആദ്യം ഒരു ആകസ്മിക വീഴ്ചയുടെ ഫലമാണെന്ന് കരുതപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹത്തിൻ്റെ  പ്രതിശ്രുത വധു ആസൂത്രണം ചെയ്തതായി ആരോപിക്കപ്പെടുന്ന ഒരു ഞെട്ടിപ്പിക്കുന്ന കൊലപാതകമാണെന്ന് തെളിഞ്ഞു. കേതൻ അഗർവാളിനെ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് താഴ്‌വരയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.



ജൂൺ 19 ന് അഗർവാളിൻ്റെ  മരണം സിയയും ചേതനും ചേർന്ന് നടത്തിയ രണ്ടാമത്തെ കൊലപാതക ശ്രമമാണെന്നും, സമാനമായ ഒരു കൊലപാതക പദ്ധതി പരാജയപ്പെട്ടതിന് അഞ്ച് ദിവസത്തിന് ശേഷമാണ് ഇത് സംഭവിച്ചതെന്നും പോലീസ് പറയുന്നു.രണ്ട് സന്ദർഭങ്ങളിലുംമരണം  ഒരു അപകടമായി ചിത്രീകരിക്കാനായിരുന്നു ഇരുവരും ശ്രമിച്ചിരുന്നത് .

വിവാഹ നിശ്ചയത്തിനായി സ്വകാര്യ ജെറ്റുകളും കൊട്ടാരങ്ങളും ഉള്‍പ്പെടുന്ന ആഡംബര ഒരുക്കങ്ങള്‍ക്കിടയിലാണ് കേതൻ  മരിക്കുന്നത്. പ്രതിശ്രുത വധു സിയ ഗോയൽ തന്നെയായിരുന്നു കേതൻ മരിച്ച വിവരം കുടുംബത്തെയും പൊലീസിനെയും അറിയിച്ചിരുന്നത്. വിവരം പുറംലോകമറിഞ്ഞതോടെ വൈകാരികമായൊരു കുറിപ്പും സിയ പങ്കുവെച്ചിരുന്നു. ആഴ്ചകള്‍ക്കപ്പുറം തന്റെ ഭര്‍ത്താവാകേണ്ടിയിരുന്ന ആളെ നഷ്ടപ്പെട്ടന്നാണ് കുറിപ്പില്‍ പറഞ്ഞത്. 'എന്റെ ജന്മദിനത്തിലാണ് നീ വിട്ടുപിരിയുന്നത്. നമ്മള്‍ വിവാഹിതരാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നീ പോയത്. എന്നോട് നീ എന്തിനിത് ചെയ്തുവെന്ന് എനിക്കിപ്പോഴും മനസ്സിലാവുന്നില്ല. എനിക്ക് സ്വപ്നങ്ങളുണ്ടായിരുന്നു, ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും. നിന്നെ ഞാന്‍ ഇത്രയുമധികം സ്‌നേഹിച്ചിട്ടും എന്തിനാണ് നീയെന്നെ വിട്ടുപോയത്. റെസ്റ്റ് ഇന്‍ പീസ്' എന്നാണ് സിയ പങ്കുവെച്ച പോസ്റ്റ്.

 പ്രതിശ്രുത വധുവിൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായാണ്    ട്രെക്കിംഗിനായി കേതൻ പ്രസിദ്ധമായ  ലോഹഗഡ് കോട്ടയിൽ പോകുന്നത് .  ഒരു പാറക്കെട്ടിന്റെ അരികിൽ നിന്ന് ഏകദേശം 400 അടി താഴ്ചയുള്ള ഒരു കൊക്കയിലേക്ക്  വീണ കേതനെ  ലോണാവാല റൂറൽ പോലീസും ശിവ്ദുർഗ് മിത്ര എമർജൻസി റെസ്‌ക്യൂ ടീമും നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ്  മരിച്ചനിലയിൽ കണ്ടെത്തുന്നത് .