WMF മഹാരാഷ്ട്രാ സ്റ്റേറ്റ് കൗൺസിൽ, സംസ്ഥാനതല ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു

മുംബൈ : ആഗോള മലയാളികൂട്ടായ്മയായ 'വേൾഡ് മലയാളിഫെഡറേഷൻ്റെ (WMF) മഹാരാഷ്ട്രാ ഘടകം', മലയാളികൾക്ക് മാത്രമായി സംസ്ഥാനതല ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. ഇതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു. ഏപ്രിൽ രണ്ടാം വാരത്തിൽ നടക്കുന്ന മത്സരത്തിൻ്റെ രജിസ്‌ട്രേഷൻ ഫീസ് 2,000രൂപയാണ് .
ഒരു ടീമിൽ 11കളിക്കാരുള്ള 16 ടീമുകൾക്കാണ് മത്സരിക്കാനുള്ള അവസരം ലഭിക്കുക .
ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 25,000/, 15000/,10,000രൂപാ വീതം ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റുകളും പാരിതോഷികമായി ലഭിക്കും.മത്സരിക്കുന്ന ടീമിലുള്ള എല്ലാവർക്കും മെഡലും സർട്ടിഫിക്കറ്റും ലഭിക്കുന്നതായിരിക്കും.
(രാവിലെ 8മണിമുതൽ രാത്രി 8മണിവരെ നീണ്ടുനിൽക്കുന്ന മത്സരത്തിൻ്റെ കൃത്യമായ തീയ്യതിയും സ്ഥലവും പിന്നീട് അറിയിക്കുന്നതായിരിക്കും )
കൂടുതൽ വിവരങ്ങൾക്ക് : 9833410158 (ആന്റണി ഫിലിപ് ), 9029394349 ( ബിജുരാജൻ )