മോഡൽ ഇംഗ്ലീഷ് സ്കൂളിൻ്റെ 2026-27 അധ്യയനവർഷ ക്ളാസ്സുകൾ ആരംഭിച്ചു

മോഡൽ ഇംഗ്ലീഷ് സ്കൂളിൻ്റെ  2026-27 അധ്യയനവർഷ ക്ളാസ്സുകൾ ആരംഭിച്ചു

മുംബൈ : കേരളീയ സമാജം ഡോംബിവ്ലിയുടെകീഴിൽ പ്രവർത്തിക്കുന്ന  കുംബഭർഖാൻപാഡയിലുള്ള    മോഡൽ ഇംഗ്ലീഷ് സ്കൂളിൻ്റെ  2026-27 അധ്യയനവർഷ ക്ലാസ്സുകൾ പൂർണ്ണമായും ആരംഭിച്ചു. സെക്കൻഡറി വിഭാഗത്തിൻ്റെ  പ്രവേശനോത്സവവും ക്ലാസുകളും ജൂൺ 12-ന് തന്നെ ആരംഭിച്ചിരുന്നു. സ്കൂൾ കെട്ടിടത്തിൻ്റെ  നാലും അഞ്ചും നിലകളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രൈമറി വിഭാഗത്തിൻ്റെ  പ്രവേശനോത്സവവും ക്ലാസുകളും ജൂൺ 29-നാണ് ആരംഭിച്ചത്.

കുട്ടികളുടെ സുരക്ഷയും പഠനസൗകര്യങ്ങളും മുൻനിർത്തിയാണ് പ്രൈമറി വിഭാഗത്തിൻ്റെ പ്രവർത്തനങ്ങൾ വൈകി ആരംഭിച്ചതെന്ന്  ഭരണസമിതി അറിയിച്ചു.

നിലവിൽ മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന സ്കൂളിൻ്റെ നാലും അഞ്ചും നിലകളുടെ നിർമാണം അതിവേഗം പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിപുലീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഡോംബിവിലി  മേഖലയിലെ വിദ്യാഭ്യാസരംഗം നേരിടുന്ന അടിസ്ഥാനസൗകര്യ-പ്രവേശന പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്ന് ഭരണസമിതി പ്രത്യാശ പ്രകടിപ്പിച്ചു.