Mumbai
ഗുരുദേവഗിരിയിൽ കർക്കടക പൂജ ആരംഭിച്ചു

മുംബൈ : രാമായണ മാസാചരണത്തോടനുബന്ധിച്ചുള്ള കർക്കടക പൂജയ്ക്ക്ഗു നെരൂൾ രുദേവഗിരിയിൽ തുടക്കമായി.എല്ലാ ദിവസവും പുലർച്ചെ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, രാമായണ പാരായണം, വൈകിട്ട് 7. 15 മുതൽ ഭഗവതി സേവ, തുടർന്ന് അന്നദാനം എന്നിവ ഉണ്ടായിരിക്കും.എല്ലാവർക്കും അവരവരുടെ ജന്മ നാളുകളിൽ ഗണപതി ഹോമവും ഭഗവതിസേവയും (ദേവീപൂജ ) ഉൾക്കൊള്ളുന്ന കർക്കടക പൂജയും അന്നദാനവും നടത്തുന്നതിനുള്ള സൗകര്യം ചെയ്തിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.
പൂജയും അന്നദാനവും ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും: 730408 5880 , 8369312803, 9820165311
Photo: രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഇന്നലെ നെരൂൾ ഗുരുദേവഗിരിയിൽ നടന്ന ഭഗവതിസേവ