ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പതിനൊന്നു വയസുകാരിയുടെ മാതാപിതാക്കളെ സന്ദർശിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പതിനൊന്നു വയസുകാരിയുടെ മാതാപിതാക്കളെ സന്ദർശിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

കൊൽക്കത്ത: ബലാത്സംഗത്തിനിരയായ പതിനൊന്നു വയസുകാരിയുടെ മാതാപിതാക്കളെ സന്ദർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ചൊവ്വാഴ്‌ച സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബരുയിപൂരിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി പെൺകുട്ടിയുടെ മാതാപിതാക്കളെ കണ്ടത്. ബരുയിപൂർ പൊലീസ് ജില്ലയിലെ എസ്‌പി യുടെ ഓഫീസിൽ വച്ച് സുവേന്ദു അധികാരി പെൺകുട്ടിയുടെ മാതാപിതാക്കളെ കാണുകയും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു. യോഗത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.കുറ്റവാളികൾക്ക് വധശിക്ഷ ലഭിക്കുമെന്ന് മുഖ്യമന്ത്രി തിങ്കളാഴ്‌ച പറഞ്ഞിരുന്നു. മരിച്ച കുട്ടിയുടെ കുടുംബം സർക്കാരിൽ വിശ്വാസം അർപ്പിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ നിന്ന് 25 കിലോമീറ്റർ അകലെ സൗത്ത് 24 പർഗാനാസിലാണ് സംഭവം. ശനിയാഴ്‌ച കൂട്ടുകാരിക്ക് ജന്മദിന സമ്മാനം വാങ്ങാന്‍ പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു.

ഒരു ദിവസത്തിന് ശേഷം, കാണാതായ 11 വയസുകാരിയുടെ മൃതദേഹം ഞായറാഴ്‌ച സുർജ്യാപൂർ ഹാത്ത് പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചാക്കിൽ കെട്ടി കുളത്തിൽ തള്ളിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം തലക്കേറ്റ ഗുരുതര പരിക്കും വെള്ളത്തിൽ വീണുള്ള ശ്വാസം മുട്ടലുമാണെന്നാണ് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

https://www.worldm.news/national/11-year-old-girl-raped-and--32145