"ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ല": സിജെപി കേന്ദ്രസർക്കാർ ചർച്ച ആരംഭിച്ചു

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ തുടരുന്ന സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയല്ലാതെ മറ്റൊന്നും തങ്ങൾക്ക് സ്വീകാര്യമല്ലെന്നും സമരം പിൻവലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികളും യുവാക്കളും പ്രക്ഷോഭത്തിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ നേതാക്കളെയും പ്രവർത്തകരെയും രാത്രിയോടെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ സർക്കാർ ശ്രമിച്ചേക്കുമെന്നും അഭിജീത് ദിപ്കെ പറഞ്ഞു. എന്നാൽ ഇത്തരമൊരു നടപടിയുണ്ടായാൽ അത് സർക്കാരിന്റെ മറ്റൊരു വൻ വീഴ്ചയായിരിക്കുമെന്നും കൂടുതൽ ആളുകൾ രാജ്യവ്യാപകമായി തെരുവിലിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും ഈ പോരാട്ടം രാജ്യത്തെ യുവജനങ്ങളുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും ക്രമക്കേടുകൾക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന വിദ്യാഭ്യാസ ബില്ലിന് അംഗീകാരം നൽകുന്നതിനായി കേന്ദ്ര മന്ത്രിസഭാ യോഗം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. മന്ത്രിസഭയുടെ സുരക്ഷാ സമിതി (CCS), സാമ്പത്തിക കാര്യ സമിതി (CCEA) എന്നിവയുടെ നിർണ്ണായക യോഗങ്ങൾക്ക് ശേഷമാണ് കാബിനറ്റ് യോഗം ആരംഭിച്ചത്. നീറ്റ് പരീക്ഷാ വിവാദങ്ങളുടെയും പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ പരീക്ഷാ അട്ടിമറികൾക്കെതിരെ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതും ശിക്ഷാനടപടികൾ കടുപ്പിക്കുന്നതുമടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും