National
ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ ഇന്ന്പ്രഖ്യാപിക്കില്ല

ന്യുഡൽഹി :72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ ഇന്ന്പ്രഖ്യാപിക്കില്ല .ജൂലൈ 3 ന് പ്രഖ്യാപിക്കുമെന്ന് നേരത്തെ നിരവധി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാല്‍, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം ഇന്നുണ്ടാവില്ലെന്നും പുരസ്കാര ജേതാക്കളെ ഉടന്‍ അറിയിക്കുമെന്നുമാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും അറിയാൻ സാധിച്ചത്. ഈ മാസം അവസാനം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.