Keralam
പാല നഗരസഭ അവിശ്വാസ പ്രമേയം: "വിപ്പ് ലംഘിച്ചവർക്കെതിരെ നടപടിയുണ്ടാകും" :നാട്ടകം സുരേഷ്
കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് വിപ്പ് ലംഘിച്ച് വോട്ട് ചെയ്തവർക്കെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. പാർട്ടി വിപ്പ് ലംഘിക്കുകയെന്നാൽ അവർ സ്വയം പാർട്ടിയിൽ നിന്ന് പുറത്തുപോയി എന്നാണ് അർത്ഥമാക്കുന്നത്. പ്രസ്ഥാനത്തെ ചതിച്ചവരെ പാർട്ടിക്ക് ആവശ്യമില്ലെന്നും അദ്ദേഹം കടുപ്പിച്ച് പറഞ്ഞു. എൽ.ഡി.എഫുമായി ചേർന്ന് ചിലർ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നുവെന്ന് നാട്ടകം സുരേഷ് ആരോപിച്ചു. മുന്നണിബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അവ പരിഹരിച്ച് മുന്നോട്ട് പോകാനുള്ള ശ്രമങ്ങൾ പാർട്ടി തലത്തിൽ നടന്നുവരികയായിരുന്നുവെന്നും, അദ്ദേഹം വ്യക്തമാക്കി.
https://www.worldm.news/keralam/no-confidence-motion-results--33818