പാക് അധീന കശ്‌മീരില്‍ പാകിസ്ഥാൻ സൈന്യത്തിൻ്റെ അടിച്ചമർത്തൽ:ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് സ്‌ലീമ അക്തർ

പാക് അധീന കശ്‌മീരില്‍ പാകിസ്ഥാൻ സൈന്യത്തിൻ്റെ അടിച്ചമർത്തൽ:ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് സ്‌ലീമ അക്തർ

ശ്രീനഗർ: പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്‌മീരില്‍ സാധാരണക്കാർക്കെതിരെ പാകിസ്ഥാൻ സൈന്യം അടുത്തിടെ നടത്തിയ അടിച്ചമർത്തലിൽ പ്രതികരിച്ച് അസോസിയേഷൻ ഓഫ് ടെറർ വിക്‌ടിംസ് സ് ഇൻ കശ്മീർ (ATVK). ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും അവകാശങ്ങൾ സംരക്ഷിക്കണമെന്നും ഐക്യരാഷ്ട്രസഭയോട് എടിവികെ ചെയർപേഴ്‌സൺ തസ്‌ലീമ അക്തർ ആവശ്യപ്പെട്ടു.

ജമ്മു കശ്‌മീരിൽ നിയമവിരുദ്ധമായി താമസിക്കുന്ന പാകിസ്ഥാൻ ആളുകൾ കാരണം ഇത്തരമൊരു പ്രതിഷേധം നടത്തുന്നത്. സൈന്യം നിരപരാധികളായ സാധാരണക്കാർക്ക് നേരെ നിർത്താതെ വെടിയുതിർത്തു. ഇവിടത്തെ ജനങ്ങൾക്ക് നീതി ലഭിക്കണം. അതിനുള്ള പോരാട്ടം ആരംഭിച്ച് കഴിഞ്ഞു. ഇതിന് വേണ്ടി ഏത് അറ്റം വരെ പോകുമെന്നും ഐക്യരാഷ്ട്രസഭ ഓഫിസിൽ മെമ്മോറാണ്ടം സമർപ്പിക്കുമെന്നും തസ്‌ലീമ അക്തർ പറഞ്ഞു.പാക് അധീന ജമ്മു കശ്മീർ ഇന്ത്യയുടെ ജമ്മു കാശ്മീരിൻ്റെ ഭാഗമാണ്. എന്നാൽ പാക് അധീന കശ്മീരിലെ ജനങ്ങൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോകുമെന്ന തെറ്റുധാരണയിലാണ് പാകിസ്ഥാൻ ഇപ്പോഴും. ഇതിനെതതിരെ തീർച്ചയായും പ്രതികരിക്കും. അതേസമയം പാക് അധിനിവേശ കശ്മീരിൻ്റെ പാകിസ്ഥാൻ പേരിൽ ലോകമെമ്പാടും നിന്ന് ഫണ്ട് ശേഖരിച്ചതിനെ കുറിച്ചും തസ്‌ലീമ അക്തർ അവലപിച്ചു. കൂടാതെ പാക് അധിനിവേശ കശ്മീരിനെ ഒരു "സാമ്പത്തിക ബിസിനസ് വ്യവസായം" ആക്കി മാറ്റിയെന്നും അവർ കൂട്ടിച്ചേർത്തു.

നീതി തേടുന്നത് തുടരുക തന്നെ ചെയ്യും. ഐക്യരാഷ്ട്രസഭ പാകിസ്ഥാൻ്റെ അതിക്രമങ്ങൾ മനസിലാക്കുകയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് സംഘടന. ഉത്തരവാദിത്തം, പൗരാവകാശങ്ങൾ, പാകിസ്ഥാൻ ഭരണകൂടം സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗം നടത്തുന്നത് അവസാനിപ്പിക്കുക എന്നിവയ്ക്കായി പോക് അധിനിവേശ കശ്മീരിലെ പ്രതിഷേധക്കാർ ആഹ്വാനം ചെയ്തുവരികയാണ്. പ്രതിഷേധത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.സമീപകാല പ്രതിഷേധങ്ങൾക്കിടയിൽ പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്‌തവർക്ക് നീതി ലഭിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഭവത്തിൽ പ്രതികരണവുമായി മറ്റ് നിരവധി സംഘടനകളും രംഗത്ത് എത്തിയിരുന്നു. പാക് അധിനിവേശ കശ്മീരിലെ പ്രതിഷേധങ്ങൾക്കെതിരെ പാകിസ്ഥാൻ നടത്തിയ വ്യാപകമായ അടിച്ചമർത്തലിനെ ആംനസ്റ്റി ഇൻ്റർനാഷണൽ ശക്തമായി അപലപിച്ചു. ജോയിന്‍റ് അവാമി ആക്ഷന്‍ കമ്മിറ്റി (JKAAC) മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ ജനരോഷം ശക്തമായതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.