കടകംപള്ളിനൽകിയ മാനനഷ്ട്ടക്കേസ് : വിഡി.സതീശൻ്റെ വാദം ആരംഭിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ മാനനഷ്ടക്കേസിൻ്റെ വാദം ആരംഭിച്ചു. ശബരിമല സ്വര്‍ണപ്പാളി കവര്‍ച്ച കേസിനെ സംബന്ധിച്ച് അപമാനകരമായ പ്രസ്താവന നടത്തിയതിൽ സതീശനെതിരായ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മാനനഷ്ടക്കേസ് നൽകിയിരുന്നു. ഈ ഹർജിയിലാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രാരംഭ വാദം ആരംഭിച്ചത്.ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട സ്വത്തുകൾ എല്ലാ ജനങ്ങൾക്ക് വേണ്ടി സംരക്ഷിക്കാനുള്ള ബാധ്യതയും ഉത്തരവാദിത്വവും സർക്കാരിന് തന്നെ എന്ന് കാട്ടുന്ന രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കഴിഞ്ഞ തവണ കടകംപള്ളിയുടെ അഭിഭാഷകൻ സർക്കാരിന് ക്ഷേത്രകാര്യങ്ങളിൽ ഒരു അവകാശവും ഇല്ല എന്നായിരുന്ന വാദിച്ചിരുന്നത്. തുടർന്ന് കോടതി കടകംപള്ളിയുടെ മറ്റ് വാദം കേൾക്കുവാൻ വേണ്ടി കേസ് നാളത്തേക്ക് (28 മാർച്ച്) മാറ്റിതയതായി കോടതി അറിയിച്ചു.
തിരുവനന്തപുരം മൂന്നാം സബ്ബ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2016 മുതല്‍ 2021 വരെയാണ് കടകംപളളി ദേവസ്വം മന്ത്രി ആയിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നിട്ടുളളത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ഉളളപോലുളള ഉത്തരവാദിത്വം മന്ത്രി എന്ന നിലയില്‍ കടകംപളളിക്കും ഉണ്ടെന്നാണ് സതീശൻ്റെ മറ്റൊരു വാദം. മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ സതീശന് മാപ്പ് പറയണമെന്നും, സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പ് വരുത്തണമെന്നുമാണ് ഹർജിയിൽ പറയുന്ന ആവശ്യം. നടത്തിയ പ്രസ്താവനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് കടകംപളളി സുരേന്ദ്രന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്.
സ്വർണമോഷണക്കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടെന്നും ഏത് കോടീശ്വരനാണ് സ്വർണപ്പാളികൾ വിറ്റതെന്ന് കടകംപള്ളിക്ക് അറിയാം എന്നുമാണ് വിഡി സതീശൻ ആരോപിച്ചത്. 2016 മുതൽ 2021 വരെ കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലയളവിലാണ് ക്രമക്കേടുകൾ നടന്നത്. ഇതിൽ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കുമുള്ള ഉത്തരവാദിത്തം മന്ത്രി എന്ന നിലയിൽ കടകംപള്ളിക്കുമുണ്ട്. ദേവസ്വം മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് വിവാദമായ അപേക്ഷ പരിഗണിച്ചതെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കേസിലെ പ്രതിയുമായ എ. പത്മകുമാർ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ കടകംപള്ളിക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താൻ പ്രസ്താവന നടത്തിയത്. ഇത് വ്യക്തിപരമായ ആക്ഷേപമല്ലെന്നും വസ്തുതകൾ ബോധ്യമുള്ളതിനാൽ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും വി.ഡി. സതീശൻ കോടതിയെ അറിയിച്ചിരുന്നു.അതേസമയം കേസിൽ കടകംപള്ളി സുരേന്ദ്രൻ്റെ വാദം കഴിഞ്ഞ ജനുവരി അഞ്ചിന് പൂർത്തിയായിരുന്നു. എന്നാൽ എതിർവാദം പറയേണ്ട വി ഡി സതീശൻ്റെ അഭിഭാഷകൻ വാദം പറയാനോ തെളിവ് ഹാജരാക്കാനോ തയ്യാറായില്ല. ഇതോടെ കേസ് നീണ്ടു പോകുകയായിരുന്നു.