"വിവാഹിതരായ പെൺമക്കളെ കുടുംബ നിർവചനത്തിൽ നിന്ന് ഒഴിവാക്കുന്നത് ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുo": സുപ്രീം കോടതി

"വിവാഹിതരായ പെൺമക്കളെ കുടുംബ നിർവചനത്തിൽ നിന്ന് ഒഴിവാക്കുന്നത് ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുo": സുപ്രീം കോടതി

ന്യുഡൽഹി :വിവാഹിതരായ പെൺമക്കളെ ആശ്രിത  നിയമനത്തിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചു, കുടുംബത്തിന്റെ നിർവചനത്തിൽ നിന്ന് വിവാഹിതരായ പെൺമക്കളെ ഒഴിവാക്കിയത് വ്യക്തമായും ഏകപക്ഷീയവും, അന്യായവും, ഭരണഘടനാപരമായി അംഗീകരിക്കാനാവാത്തതുമാണെന്ന്  കോടതി പറഞ്ഞു.അലഹബാദ് ഹൈക്കോടതിയുടെ ഒരു ഉത്തരവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ്  ഈ നിരീക്ഷണം നടത്തിയത് . കാരുണ്യ നിയമനത്തിനായി കുടുംബത്തിന്റെ നിർവചനത്തിൽ വിവാഹിതയായ മകളെ ഉൾപ്പെടുത്തുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

വിവാഹിതരായ പെൺമക്കളെ കുടുംബത്തിന്റെ നിർവചനത്തിൽ നിന്ന് ഒഴിവാക്കിയ 2019 ലെ സർക്കാർ ഉത്തരവിനെ  ചോദ്യം ചെയ്‌തു കൊണ്ട് ഒരു സ്ത്രീ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.