"വിഡി മുഖ്യമന്ത്രിയായില്ലെങ്കിൽ കൈവശമുള്ള മുഴുവൻ ഖദർ ഷർട്ടുകളും കത്തിക്കും,പാർട്ടി പ്രവർത്തനം അവസാനിപ്പിക്കും"

കോഴിക്കോട്: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവിൻ്റെ പ്രഖ്യാപനം. വി ഡി മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാങ്ങിയ മുഴുവന്‍ ഖദര്‍ ഷര്‍ട്ടുകളും കത്തിക്കുമെന്നാണ് നടുവണ്ണൂര്‍ ബ്ലോക്ക് സെക്രട്ടറി എം സി അനീഷിൻ്റെ പ്രഖ്യാപനം. ഉള്ള്യേരി ബസ് സ്റ്റാൻഡിൽ കൊണ്ടുപോയി ഷർട്ടുകൾ കത്തിക്കുമെന്നാണ് അനീഷ് പറഞ്ഞത്. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുമെന്നും അനീഷ് പറഞ്ഞു.കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ തൊട്ടുപിന്നാലെ തന്നെ ഷർട്ടുകൾ കത്തിച്ച് പ്രതിഷേധിക്കുമെന്ന് അനീഷ് പറഞ്ഞു. പിന്നീട് രാഷ്ട്രീയ രംഗത്ത് ഉണ്ടാകില്ല. നാളെ വി ഡി സതീശനെ കാണുമെന്നും ഐക്യദാര്‍ഢ്യം അറിയിക്കുമെന്നും അനീഷ് പറഞ്ഞു. ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മുൻ മെമ്പർ കൂടിയാണ് അനീഷ്.