IPL 2026: ചെപ്പോക്കിൽ ചരിത്രം കുറിച്ച് വീണ്ടും സഞ്ജു ,ചെന്നൈ സൂപ്പർ കിംഗ്‌സിന് ജയം

IPL 2026: ചെപ്പോക്കിൽ ചരിത്രം കുറിച്ച്  വീണ്ടും സഞ്ജു ,ചെന്നൈ സൂപ്പർ കിംഗ്‌സിന് ജയം

 

ചെന്നൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള തകർപ്പൻ പ്രകടനത്തിലൂടെ വൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സഞ്ജു സാംസൺ. 56 പന്തിൽ 15 ഫോറും നാല് സിക്‌സും ഉൾപ്പെടെ പുറത്താകാതെ 115 റൺസ് ആണ് താരം അടിച്ചെടുത്തത്.ആദ്യ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതോടെ വലിയ വിമർശനം താരത്തിന് എതിരെ ഉയർന്നിരുന്നു. അതിനുള്ള മറുപടി ആയിട്ടാണ് സഞ്ജുവിന്റെ സെഞ്ച്വറി നേട്ടത്തെ ആരാധകർ കാണുന്നത്.കഴിഞ്ഞ മത്സരത്തിലെ കിടിലൻ പ്രകടനത്തിലൂടെ നിരവധി റെക്കോർഡുകളും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനായി ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡാണ് അതിൽ ആദ്യത്തേത്.മറ്റൊന്ന്, 2019-ൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ധോനി നേടിയ 84 റൺസായിരുന്നു ഒരു ചെന്നൈ വിക്കറ്റ് കീപ്പറുടെ ഉയർന്ന വ്യക്തിഗത സ്കോർ. ഇന്നലത്തെ 115 റൺസ് നേട്ടത്തോടെ ഈ റെക്കോർഡും സഞ്ജു സ്വന്തമാക്കി.

പുതിയൊരു  റെക്കോഡിലേക്ക് സഞ്ജു

മൂന്ന് വ്യത്യസ്ത ഐപിഎൽ ടീമുകൾക്കായി നൂറ് റൺസ് നേടുന്ന ലോകത്തിലെ രണ്ടാമത്തെ ബാറ്ററായി സഞ്ജു സാംസൺ  .ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്‌തു നേടിയ  സെഞ്ച്വറിനേട്ടമാണ്  പുതിയൊരു  റെക്കോഡിലേക്ക് സഞ്ജുവിനെ വീണ്ടും  ഉയർത്തിയത് .

ചെന്നൈയ്ക്കായി തന്റെ ആദ്യ സെഞ്ച്വറി നേടുന്നതിന് മുമ്പ്, 2017-ൽ ഡൽഹി ക്യാപിറ്റൽസിനായി ഒരു സെഞ്ച്വറിയും രാജസ്ഥാൻ റോയൽസിനായി രണ്ട് സെഞ്ച്വറികളും സഞ്ജു നേടിയിട്ടുണ്ട്.എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 15 ഫോറുകളും നാല് സിക്സറുകളും സഞ്ജു 115 റൺസ് നേടി പുറത്താകാതെ നിന്നു.

കെ.എൽ. രാഹുലാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത്. ഡൽഹി ക്യാപിറ്റൽസ് ടീമിലെ അംഗമായ കെ.എൽ. രാഹുൽ പഞ്ചാബ് കിംഗ്‌സിനും ലഖ്നൗ സൂപ്പർ ജയന്റ്‌സിനും വേണ്ടി രണ്ട് സെഞ്ച്വറികൾ വീതവും ഡൽഹി ക്യാപിറ്റൽസിനായി ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഐപിഎല്ലിൽ സഞ്ജുവിന്റെ നാലാമത്തെ സെഞ്ച്വറിയാണിത്. വിരാട് കോലി (8), ജോസ് ബട്ലർ (7), ക്രിസ് ഗെയ്ൽ (6), കെ.എൽ. രാഹുൽ (5) എന്നീ നാല് ബാറ്റർമാർ മാത്രമാണ് ഇനി സഞ്ജുവിന് മുന്നിലുള്ളത്.

സെഞ്ച്വറി നേട്ടത്തോടെ ചെന്നൈ സൂപ്പർ കിംഗ്‌സിനായി ഒരു വിക്കറ്റ് കീപ്പർ ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന എം.എസ്. ധോണിയുടെ റെക്കോർഡും സഞ്ജു തകർത്തു. 2019-ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ധോണി നേടിയ 84 റൺസായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. കൂടാതെ, മത്സരത്തിൽ നാല് സിക്സറുകൾ നേടിയതോടെ ടി20 ക്രിക്കറ്റിൽ 400 സിക്സറുകൾ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന ബഹുമതിയും സഞ്ജു സ്വന്തമാക്കി. രോഹിത് ശർമ്മ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവരാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം കൈവരിച്ചവർ.