"കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണം" :ക്ഷേത്രത്തിൽ കളഭ തുലാഭാരം നടത്തി കോണ്‍ഗ്രസ് ഭക്തൻ

"കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണം" :ക്ഷേത്രത്തിൽ  കളഭ  തുലാഭാരം നടത്തി കോണ്‍ഗ്രസ് ഭക്തൻ

പാലക്കാട്: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിനായി തുലാഭാരം നടത്തി കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് തൃശൂര്‍ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് സിഎം അനില്‍ കുമാര്‍ ആണ് കളഭം കൊണ്ട് കെസി വേണുഗോപാലിനായി തുലാഭാരം നടത്തിയത്. പാലക്കാട് ഏമൂര്‍ ഹേമാംബിക ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്.പ്രശസ്തമായ കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഏമൂര്‍ ഹേമാംബിക ക്ഷേത്രം, കെസി മുഖ്യമന്ത്രിയാകണമെന്ന് താന്‍ ഏറെ ആഗ്രഹിക്കുന്നതായി സിഎം അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസുകാരനായതുകൊണ്ടുതന്നെ കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ പതിവായി പോകാറുണ്ടെന്നും അനില്‍കുമാര്‍ പറയുന്നു. കുടുംബാംഗങ്ങള്‍ക്ക് വഴിപാട് നടത്തുന്നപോലെയാണ് തന്റെ പ്രിയ നേതാവായ കെസിക്ക് വേണ്ടി വഴിപാട് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.മനസ് കൊണ്ടു കെസി മുഖ്യമന്ത്രിയാകണമെന്നാണ തന്റെ ആഗ്രഹം. ആ ആഗ്രഹം നിറവേറാന്‍ വേണ്ടിയാണ് കളഭം കൊണ്ട് വഴിപാട് നടത്തിയത്. അത് സാധിക്കുമെന്നാണ് കരുതുന്നെതെന്നും അനില്‍കുമാര്‍ പറഞ്ഞു.അതേസമയം, വിഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് ഇന്നും പോസ്റ്ററുകളും ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു. ഇന്ന് മൂവാറ്റുപുഴയിലാണ് വിഡി സതീശനായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നിയുക്തമുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു ബോര്‍ഡില്‍ ഉണ്ടായിരുന്നത്.