National
ലോഖണ്ഡേ പ്രശാന്ത് സീതാറാമിനെ സിബിഎസ്ഇ ചെയർപേഴ്സണായി നിയമിച്ചു

ന്യുഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ പുതിയ ചെയർപേഴ്‌സണായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ലോഖണ്ഡേ പ്രശാന്ത് സീതാറാം നിയമിതനായി. ആഭ്യന്തര മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സീതാറാം, കൃഷി, കർഷകക്ഷേമ വകുപ്പിലേക്ക് അഡീഷണൽ സെക്രട്ടറിയായി സ്ഥലംമാറ്റപ്പെട്ട രാഹുൽ സിങ്ങിന് പകരമായാണ് നിയമിതനാകുന്നത് .സിബിഎസ്ഇയിൽ സെക്രട്ടറിയായി വരുൺ ഭരദ്വാജിനെ സർക്കാർ നിയമിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. സിബിഎസ്ഇയിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന ഹിമാൻഷു ഗുപ്തയ്ക്ക് പകരമായാണ് അദ്ദേഹത്തിന്റെ നിയമനം. മന്ത്രിസഭയുടെ നിയമന സമിതി ഈ നിയമനങ്ങൾ അംഗീകരിച്ചു.
https://www.worldm.news/national/cbse-evaluation-controversy--26505