സുമാരാമചന്ദ്രന് സ്മരണാഞ്ജലി അർപ്പിച്ച്‌ മുംബൈ മലയാളo

സുമാരാമചന്ദ്രന് സ്മരണാഞ്ജലി അർപ്പിച്ച്‌  മുംബൈ മലയാളo

മുംബൈ : മുംബൈയിലെ സാമൂഹ്യ കലാ സാoസ്‌കാരിക സംഘടനാ രംഗത്തെ സജീവസാന്നിധ്യവും അക്ഷരശ്ലോക കലാകാരിയുമായിരുന്ന  സുമരാമചന്ദ്രൻ്റെ  ഒന്നാംചരമവാർഷിക ദിനത്തോടനുബന്ധിച്ച് മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബയ് മേഖല 'സുമാഞ്ജലി' അനുസ്‌മരണ സദസ്സ് സംഘടിപ്പിച്ചു. 

നെരൂൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറെെൻ എൻജിനിയേഴ്സ് ഇൻഡ്യ  ഓഡിറ്റോറിയത്തിൽ  നടന്ന പരിപാടിയിൽ സുമാ രാമചന്ദ്രൻ്റെ ബാല്യം മുതലുളള ജീവൻ തുടിക്കുന്ന  ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു.തുടർന്ന്  അക്ഷരശ്ലോക രംഗത്തെ പ്രത്ഭരായ ഡോ.സുരേന്ദ്രൻ, ഷീല എസ്. മേനോൻ, അജിത തുടങ്ങിയവർ ചേർന്ന് അകാലത്തിൽ വിടപറഞ്ഞ കലാകാരിക്ക്   ശ്ലോകാർപ്പണം നടത്തി.

സാമൂഹ്യ സംഘടനാ മേഖലകളിലുള്ള സുമരാമചന്ദ്രൻ്റെ സംഭാവനകളെക്കുറിച്ചും ഊർജ്ജസ്വലമായ പ്രവർത്തനശൈലിയെക്കുറിച്ചും  അനിൽപ്രകാശ്  ആമുഖമായി അനുസ്മരിച്ചു .തുടർന്ന്   കുടുംബസുഹൃത്തും മുംബൈയിലെ  മുതിർന്ന സാംസ്കാരിക പ്രവർത്തകയുമായ  രുഗ്മണി സാഗർ , നിഷ ഗിൽബർട്ട്, ടി.എൻ. ഹരിഹരൻ, സി.പി. കൃഷ്ണകുമാർ,  ജി.വിശ്വനാഥൻ, കണക്കൂർ ആർ. സുരേഷ് കുമാർ, എം.ജി. അരുൺ, ജയപ്രകാശ് പി.ഡി, വിനയൻ കളത്തൂർ,  റീന സന്തോഷ്,  സണ്ണി മാത്യു,  പി.ആർ. സഞ്ജയ്, സുമേഷ് പി.എസ്,  ശ്രീകുമാർ മാവേലിക്കര, ഇ.എസ് .സജീവൻ, നിഷ പ്രകാശ്, സുരേഷ് തുളസി, അജിത്ത് ശങ്കരൻ, കെ.കെ മോഹൻദാസ്,  പ്രകാശ് കാട്ടാക്കട, രമണിയമ്മ,  ഷൈജ ബിജു, ഷാബു ഭാർഗ്ഗവൻ തുടങ്ങിയവർ സംസാരിച്ചു.

ഇടപെട്ട ഓരോ കർമ്മ മേഖലകളിലും സുമാരാമചന്ദ്രൻ നടത്തിയ ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളുടെ നേർചിത്രങ്ങൾ വരച്ചു കാട്ടിയാണ് ചടങ്ങിൽ പങ്കുടുത്തവരെല്ലാം തങ്ങളുടെ അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചത്.

കെ.ജി.രാജൻ, രാമചന്ദ്രൻ മഞ്ചറമ്പത്ത്, ജീവൻ രാജ്, സന്ദീപ് വർമ്മ, മായാദത്ത്, ജ്യോതിലക്ഷ്മി നമ്പ്യാർ, തുളസി മണിയാർ, ലിനോദ് വർഗ്ഗീസ്, രാമചന്ദ്രൻ  തുടങ്ങിയ  കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരടക്കം   നിരവധിപേർ 'സുമാഞ്ജലി'യിൽ പങ്കെടുത്തു.സംഗീത രാജീവ്  ശ്യാംലാൽ എന്നിവർ ചടങ്ങിൽ  ശ്ലോകാഞ്ജലി അർപ്പിച്ചു.

സുമാരാമചന്ദ്രൻ്റെ പ്രസന്നവും ദീപ്തവുമായ  ഓർമ്മകളും ക്രിയാത്മകമായ  പ്രവർത്തനങ്ങളുടെ ഊർജ്ജവും ശക്തിയും മങ്ങാതെ   ശാശ്വതമായി നിലനിൽക്കും വിധം സമൂഹത്തിന് മുതൽക്കൂട്ടാകുന്ന രീതിയിലുമുള്ള പ്രവർത്തനങ്ങൾക്ക്  മുൻകയ്യെടുക്കണമെന്നും ,  സുമയുടെ സ്മരണാർത്ഥം മുംബൈയിലെ  കുട്ടികൾക്ക് അക്ഷരശ്ലോകം  ഓൺലൈൻ  ആയി പഠിക്കുവാനുള്ള സൗകര്യവും സംവിധാനവുമൊരുക്കണമെന്ന അഭിപ്രായങ്ങളും സുമാഞ്ജലിയിൽ ഉയർന്നുവന്നു .

സെക്രട്ടറി ജയ നാരായണൻ്റെ   സ്വാഗതത്തോടെ ആരംഭിച്ച പരിപാടിയിൽ  പ്രസിഡന്റ് മിനി അനിൽപ്രകാശ് സുമസ്മരണ നടത്തി. ട്രഷറർ ബാബു പി.എം നന്ദിപറഞ്ഞു. മലയാളോത്സവം കൺവീനർ രമ എസ് നാഥ് ചടങ്ങ് നിയന്ത്രിച്ചു.