പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന്  വൈകിട്ട് കുടുംബസമേതമായിരുന്നു ദര്‍ശനം. ദേവസ്വം അഡമിനിസ്‌ട്രേറ്റര്‍ ഒബി അരുണ്‍കുമാറും ദര്‍ശനസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരോട് ദേവസ്വം ജീവനക്കാര്‍ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതായുമാണ് വിവരം.ക്ഷേത്രത്തില്‍ വിഐപികള്‍ ദര്‍ശനം നടത്തുന്നത് സാധാരണ ദേവസ്വം ബോര്‍ഡ് മാധ്യമപ്രവര്‍ത്തകരെ അറിയിക്കാറുണ്ട്്. എന്നാല്‍ വിവേക് കിരണിന്റെ വരവ് ആരെയും അറിയിച്ചിരുന്നില്ല. ക്ഷേത്രത്തിലെത്തിയ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.