8 അംഗ സംഘത്തെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ലഹരിവസ്തുക്കളുമായി പോലീസ് പിടികൂടി

8 അംഗ സംഘത്തെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ലഹരിവസ്തുക്കളുമായി പോലീസ് പിടികൂടി

എറണാകുളം :  ഏവിയേഷൻ വിദ്യാർത്ഥി, ഡോക്ടര്‍, അഭിഭാഷകന്‍, ഇവന്റ്മാനേജ്മെന്റ് ഉടമ,ഫിസിയോതെറാപ്പിസ്റ്റ്എന്നിവരുൾപ്പെടുന്ന 8 അംഗ സംഘത്തെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ലഹരിവസ്തുക്കളുമായി പോലീസ് പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്കടവന്ത്ര പൊലീസ്  ഇവരെ അറസ്റ്റ് ചെയ്തത്.  

5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയൻ, 0.36 ഗ്രാം മെത്താഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പില്‍ എന്നിവ പരിശോധനയിൽ  കണ്ടെടുത്തു. തിരുവനന്തപുരം ശംഖമുഖം സ്വദേശിയും ഇവൻറ് മാനേജ്മെൻറ് ഉടമയുമായ ഷാജി ഫെർണാണ്ടോ, കലൂർ സ്വദേശിയായ ഓസ്റ്റിൻ ജോസ്, അഭിഭാഷകനായ രോഹിത് നായർ, കൊടുങ്ങല്ലൂർ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബർ ഷാ, ദന്ത ഡോക്ടറായ ബെൻസി റാവൂത്തർ, കൊല്ലം സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, ഏവീയേഷൻ വിദ്യാർഥിയായ കണ്ണൂർ സ്വദേശി അമല്‍ റൗഫ് എന്നിവരാണ് അറസ്റ്റിലായത് .