ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർഗ്ഗനിർദേശങ്ങൾക്ക് അംഗീകാരം നൽകി സുപ്രീം കോടതി

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർഗ്ഗനിർദേശങ്ങൾക്ക് അംഗീകാരം നൽകി സുപ്രീം കോടതി

ന്യൂഡൽഹി: ജുഡീഷ്യൽ സെൻസിറ്റിവിറ്റിയുമായി ബന്ധപ്പെട്ട് നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ വിദഗ്ധ സമിതി തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് സുപ്രീം കോടതി അംഗീകാരം നൽകി. രാജ്യത്തെ എല്ലാ കോടതികളും ഈ ഹാൻഡ്‌ബുക്കിലെ നിർദ്ദേശങ്ങളും പദപ്രയോഗങ്ങളും കർശനമായി പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.സുപ്രീം കോടതി, വിവിധ ഹൈക്കോടതികൾ, ജില്ലാ കോടതികൾ എന്നിവയുടെ വെബ്‌സൈറ്റുകളിൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ അപ്‌ലോഡ് ചെയ്യും. കൂടാതെ നാഷണൽ-സ്റ്റേറ്റ് ജുഡീഷ്യൽ അക്കാദമികൾക്കും ലോ യൂണിവേഴ്സിറ്റികൾക്കും ഇത് കൈമാറും. എഫ്‌.ഐ.ആർ രേഖപ്പെടുത്തുമ്പോഴും കുറ്റപത്രം സമർപ്പിക്കുമ്പോഴും ഈ ഹാൻഡ്‌ബുക്കിലെ ഉള്ളടക്കം കൃത്യമായി പിന്തുടരാൻ എല്ലാ സംസ്ഥാനങ്ങളിലെയും ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും ഡി.ജി.പിമാർക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.


അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിനെത്തുടർന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നടപടി. ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ട്, ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിന് അനുയോജ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ സുപ്രീം കോടതി മുൻപ് നാഷണൽ ജുഡീഷ്യൽ അക്കാദമി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു.