പഹൽഗാo ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം ! ജീവൻപൊലിഞ്ഞത് നിരപരാധികളായ 26 പേരുടെ
ശ്രീനഗർ: നടക്കുന്ന ഓർമ്മകൾക്ക് ഒരാണ്ട് !! ജമ്മു കശ്‌മീരിലെ പഹൽഗാമിൽ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരുവർഷം തികയുകയാണ് ! . ലഷ്‌കറെ തൊയ്ബ ഭീകരരാണ് നിരപരാധികളായ വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത് . കൊല്ലപ്പെട്ട ഇരുപത്തിയാറുപേരിൽ 25 പേര്‍ അവധിയാഘോഷിക്കാനെത്തിയ വിനോദസഞ്ചാരികളും ഒരാള്‍ പോണി-റൈഡ് ഓപ്പറേറ്ററും (കുതിര സവാരി നടത്തുന്നയാൾ) ആയിരുന്നു.
ആക്രമണത്തെത്തുടർന്ന് പഹൽഗാം പ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. ശക്തമായ സുരക്ഷാപരിശോധനയ്ക്കുശേഷമാണ് ഇവ വീണ്ടും പ്രവർത്തനമാരംഭിച്ചത്. 2000ത്തിന് ശേഷം ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ കശ്‌മീരില്‍ കൊല്ലപ്പെട്ട സംഭവം കൂടിയായി ഇത് മാറി.കശ്‌മീരിലുടനീളവും ആക്രമണം നടന്ന പ്രദേശത്തും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത് . വിനോദസഞ്ചാര കേന്ദ്രങ്ങളിലും സമീപ പ്രദേശങ്ങളിലും കർശന ജാഗ്രത പാലിക്കാൻ എല്ലാ സുരക്ഷാ ഏജൻസികളോടും ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ പഹൽഗാമിൽ നിരവധി പുതിയ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സേവന ദാതാക്കളുടെയും ഗൈഡുകളുടെയും വെണ്ടർമാരുടെയും മുൻകാല തൊഴിലും ജീവിത പശ്ചാത്തലവും പരിശോധിച്ച ശേഷമാകും പ്രദേശത്ത് കടക്കാൻ അനുമതി ഉണ്ടാകുക.
'ക്യുആർ കോഡ്' കവചം
വിനോദസഞ്ചാരികളുട സുരക്ഷയ്ക്കായി ക്യുആർ കോഡ് അധിഷ്‌ഠിത തിരിച്ചറിയൽ സംവിധാനവും അവതരിപ്പിച്ചു. വ്യപാരികൾ, കുതിരസവാരി മേൽനോട്ടക്കാർ ഉൾപ്പെടെയുള്ള എല്ലാ സേവന ദാതാക്കൾക്കും ക്യുആർ കോഡ് നിർബന്ധമാക്കിയിട്ടുണ്ട്. ഇതുവഴി ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ സഞ്ചാരികൾക്ക് സേവന ദാതാവിൻ്റെ പൂർണ വിവരങ്ങൾ ലഭ്യമാകും.സേവന ദാതാവിൻ്റെ പേര്, രക്ഷിതാവിൻ്റെ പേര്, മേൽവിലാസം, മൊബൈൽ നമ്പർ, ആധാർ നമ്പർ, രജിസ്ട്രേഷൻ നമ്പർ, ട്രിപ്പ് റൂട്ട് എന്നിവയും അവ പൊലീസ് പരിശോധിച്ചതാണോ എന്നും ക്യുആർ കോഡുകളിൽ അറിയാം. ഇത് ആൾമാറാട്ടം തടയുന്നതിനും തട്ടിപ്പ് നടത്തുന്നവരെ തിരിച്ചറിയാനും സഹായിക്കുമെന്നാണ് വിലയരുത്തലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ആക്രണത്തിന് സാക്ഷ്യം വഹിച്ച് ഒരു വർഷം തികയുന്ന ഈ വേളയിൽ പഹൽഗാമിലെ താഴ്‌വരകൾ വീണ്ടും പഴയ സ്ഥിതിയലായികൊണ്ടിരിക്കുന്നു. ആക്രണത്തിന് കുറച്ച് മാസങ്ങൾക്ക് ശേഷം തന്നെ സ്ഥിതിതികൾ മാറി തുടങ്ങി. അനന്ത്‌നാഗ് ജില്ലയിലെ 'മിനി സ്വിറ്റ്‌സർലൻഡ്' സന്ദർശിക്കാനും ധാരാളം ആളുകൾ പ്രദേശത്ത് വന്നുകൊണ്ടിരിക്കുന്നു.