എ.ഐ.കെ.എം.സി.സി-മഹാരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ യുഡിഎഫ് പ്രവർത്തക കൺവെൻഷൻ മുംബൈയിൽ നടന്നു

മുംബൈ: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയത്തിനായി മുംബൈയിലെ മലയാളി വോട്ടർമാരെ സജ്ജരാക്കാൻ ലക്ഷ്യമിട്ട് എ.ഐ.കെ.എം.സി.സി മഹാരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ വിപുലമായ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. മുംബൈ ഫോർട്ടിലെ പ്രോസ്പെക്ട് ചേംബർ അനക്സ് ഹാളിൽ നടന്ന യോഗത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ വോട്ടുള്ള മുംബൈ മലയാളികളെ വോട്ടിംഗ് ദിനത്തിൽ നാട്ടിലെത്തിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമുള്ള നിർണ്ണായക തീരുമാനങ്ങൾ യോഗത്തിലുണ്ടായി.
എ.ഐ.കെ.എം.സി.സി നാഷണൽ കമ്മിറ്റി ട്രഷറർ കെ.എം.എ റഹ്മാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബോംബെയിൽ നിന്നുള്ള വോട്ടർമാരുടെ സജീവ പങ്കാളിത്തം കേരളത്തിലെ ഭരണമാറ്റത്തിൽ വലിയൊരു ഘടകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന് ജോജോ തോമസ്
ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് സംസ്ഥാന സർക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രധാന പോയിന്റുകൾ:
* തൃക്കരിപ്പൂരിലും അട്ടിമറി വിജയം: സി.പി.എമ്മിന്റെ കുത്തക മണ്ഡലങ്ങൾ പോലും ഇത്തവണ ഇളകിത്തുടങ്ങിയെന്നും യു.ഡി.എഫ് ഇതുവരെ വിജയിക്കാത്ത തൃക്കരിപ്പൂർ മണ്ഡലത്തിൽ പോലും ഇത്തവണ അട്ടിമറി വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
* ബി.ജെ.പി പ്രീണനം: മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്ന സി.പി.എം, യഥാർത്ഥത്തിൽ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മഞ്ചേശ്വരത്ത് ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്താൻ പോലും അവർ മടിച്ചിട്ടില്ല. 'കോൺഗ്രസ് വിമുക്ത ഭാരതം' എന്ന ബി.ജെ.പിയുടെ ലക്ഷ്യത്തിന് പിണറായി സർക്കാർ ഓക്കാനിച്ചു കൊടുക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
* ന്യൂനപക്ഷ വഞ്ചന: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച യുവാക്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കാത്ത സർക്കാർ നടപടി ന്യൂനപക്ഷങ്ങളോടുള്ള ചതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
* പ്രവാസികളോടുള്ള അവഗണന: കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ വിമുഖത കാണിച്ച ഏക മുഖ്യമന്ത്രി പിണറായി വിജയനാണെന്നും, പ്രവാസികൾക്ക് വോട്ടിലൂടെ മറുപടി നൽകാനുള്ള സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഓൺലൈൻ വഴി യോഗത്തിൽ സംബന്ധിച്ച സന്ദീപ് വാര്യർ, പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കാൻ മുന്നിട്ടിറങ്ങണമെന്ന് പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
വോട്ടർമാരുടെ യാത്ര ഏകോപിപ്പിക്കാൻ പ്രത്യേക സെൽ
വിവിധ മണ്ഡലങ്ങളിലെ വോട്ടർമാരെ നാട്ടിലെത്തിക്കാൻ പ്രത്യേക ഇൻചാർജുമാരെ യോഗം നിശ്ചയിച്ചു. ഇവരുടെ നേതൃത്വത്തിൽ യാത്രാ സൗകര്യങ്ങൾ ഏകോപിപ്പിക്കും.യോഗത്തിൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.ച്ചു അബ്ദുൽ റഹ്മാൻ, എ ഐ കെഎംസിസി ട്രഷറർ പി.എം ഇക്ബാൽ, വി.കെ. സൈനുദ്ധീൻ, ടി.എ. ഖാലിദ്, വി.എ ഖാദർ ഹാജി, ഖാർഖർ ബ്ലോക്ക് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ജോസ് ജെയിംസ്, കബീർ വി.കെ, അൻസാർ സി.എം, സി.ച്ചു അബ്ദുള്ള, മുസ്തഫ കുമ്പോൾ,മുഹദ് ഉൽവാർ,എന്നിവർ പങ്കെടുത്തു. ടാറ്റ യൂണിവേഴ്സിറ്റിയിലെ എം.എസ്.എഫ് വിദ്യാർത്ഥികളും ചർച്ചയിൽ പങ്കാളികളായി.യോഗത്തിൽ മഷൂദ് മാണിക്കൊത്തു വിവിധ മണ്ഡലങ്ങളിലേക്കുള്ള ഇൻചാർജുമാരുടെ പേരുകളും ഫോൺ നമ്പറുകളും വായിച്ചു കേൾപ്പിച്ചു.എം.എ ഖാലിദ് അധ്യക്ഷം വഹിച്ച യോഗത്തിൽ കെ.പി. അബ്ദുൽ ഗഫൂർ സ്വാഗതവും ഷംനാസ് പോക്കർ നന്ദിയും പറഞ്ഞു.
വോട്ടർമാരുടെ യാത്രാ സംവിധാനങ്ങൾഏകോപിപ്പിക്കുന്നത് :
മഞ്ചേശ്വരം: എം.എ. ഖാലിദ് ( 87675 05623),മുഹദ് ഉൽവാർ, ഹനീഫ ശംസിയ, മുസ്തഫ കുമ്പോൾ
കാസർകോട്: ടി.എ. ഖാലിദ്(93226 41130)ഫിറോസ്
തൃക്കരിപ്പൂർ: വി.കെ. സൈനുദ്ധീൻ (98193 67700),ഇക്ബാൽ പി.എം, കെ.എം.എ റഹ്മാൻ
അഴിക്കോട് / കണ്ണൂർ / തലശ്ശേരി/കുറ്റിയാടി: കെ.പി. അബ്ദുൽ ഗഫൂർ(9619797999)സുബൈർ
കുത്തുപറമ്പ്: മഷൂദ് മാണിക്കൊത്തു (97734 12345),ഷംനാസ് പോക്കർ, റസാക്ക് സൊസൈറ്റി, ഗഫൂർ സൊസൈറ്റി
പേരാമ്പ്ര :-സി.എച്ച് . അബ്ദുൾ റഹ്മാൻ
മറ്റു മണ്ഡലങ്ങളിലേക്കുള്ള വോട്ടർമാർ എ ഐ കെഎംസിസി -പ്രസിഡന്റ് അസീസ് മാണിയുരിനെയോ ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂറിനെയോ ബന്ധപ്പെടണം എന്ന് ഭാരവാഹികൾ അറിയിച്ചു.