പുതിയ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യാo ; എംആധാർ ആപ്പ് ഉടൻ 'വിരമിക്കും'

പുതിയ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യാo ; എംആധാർ ആപ്പ് ഉടൻ 'വിരമിക്കും'

മുംബൈ: യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വികസിപ്പിച്ചെടുത്ത ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനാണ് എംആധാർ ആപ്പ്. ആധാർ കാർഡിന്‍റെ ഭൗതിക പകർപ്പ് കയ്യിൽ കൊണ്ടുനടക്കാതെ സ്‌മാർട്ട്‌ഫോണുകളിൽ ആധാർ കാർഡ് വിശദാംശങ്ങൾ ഡിജിറ്റലായി സൂക്ഷിക്കാൻ ഇതിൽ സൗകര്യമുണ്ട്. ആധാർ കാർഡ് കയ്യിലെടുക്കാൻ മറക്കുന്ന പല അടിയന്തിര ഘട്ടങ്ങളിലും എംആധാർ ആപ്പ് ഉപകാരപ്പെടാറുണ്ട്.

എന്നാൽ നിലവിലുള്ള എംആധാർ ആപ്ലിക്കേഷൻ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). പകരം 'ആധാർ' എന്ന പേരിൽ പുതിയ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. പുതിയ ആധാർ ആപ്പിലേക്ക് മാറാനാണ് യുഐഡിഎഐയുടെ നിർദ്ദേശം.ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ആധാർ പങ്കിടൽ, ഫേസ് ഓതന്‍റിക്കേഷൻ സപ്പോർട്ട്, ഓഫ്‌ലൈൻ വെരിഫിക്കേഷൻ, ബയോമെട്രിക് ലോക്ക് കൺട്രോൾ ഉൾപ്പെടെ നിരവധി സേവനങ്ങൾ പുതിയ ആധാർ ആപ്പിൽ ലഭിക്കും. മാത്രമല്ല, പുതിയ ആപ്പ് എംആധാർ ആപ്പിനേക്കാൾ മെച്ചപ്പെട്ട സ്വകാര്യതയും വാഗ്‌ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു.എംആധാർ ആപ്പിൽ ഉപയോക്താക്കൾ ഇതിനകം നൽകിയ വിവരങ്ങൾ സ്വയമേവ പുതിയ ആപ്ലിക്കേഷനിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ല. എന്നാൽ എംആധാർ ആപ്പ് അപ്‌ഡേറ്റ് ചെയ്‌താൽ മാനുവലായി ഉപയോക്താക്കൾ എത്തിച്ചേരുക പുതിയ ആപ്പിലേക്കായിരിക്കും. അതേസമയം ഉപയോക്താവ് എംആധാർ ആപ്പിനായി മുൻപ് നൽകിയ വിവരങ്ങളൊന്നും പുതിയ ആപ്പിൽ ഉണ്ടായിരിക്കില്ല.പ്രൊഫൈൽ സജ്ജീകരണം നടത്തേണ്ടി വരും. അല്ലാത്തപക്ഷം പുതിയ ആപ്പ് ലഭ്യമാക്കാൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ, ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാം. പുതിയ ആപ്പ് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പരിശോധിക്കാം.

എങ്ങനെ പ്രയോജനപ്പെടുത്താം?

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഉപയോക്താക്കൾക്ക് പുതിയ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യാം. യുഐഡിഎഐ വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയ ചാനലുകളിലൂടെയും ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഔദ്യോഗിക ലിങ്ക് പങ്കിട്ടിട്ടുണ്ട്. അല്ലാത്തപക്ഷം പ്ലേസ്റ്റോറിലോ, ആപ്പിൾ സ്റ്റോർ 'ആധാർ' എന്ന് തെരയുക. ഇതിനകം എംആധാർ ആപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ, അപ്‌ഡേറ്റ് ചെയ്‌താലും മതി. തുടർന്ന് മൊബൈൽ നമ്പർ നൽകി ഒടിപി നൽകുക. ചില സന്ദർഭങ്ങളിൽ, പ്രാരംഭ സജ്ജീകരണ പ്രക്രിയയുടെ ഭാഗമായി ഉപയോക്താക്കളോട് ഒടിപി ആവശ്യപ്പെട്ടോളാം.

സ്റ്റെപ്പ് 1: പുതിയ ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യുക.

സ്റ്റെപ്പ് 2: നിങ്ങളുടെ ഫോൺ നമ്പർ നൽകുക.

സ്റ്റെപ്പ് 3: ഒടിപി നൽകുക.

സ്റ്റെപ്പ് 4: പ്രാരംഭ സജ്ജീകരണ സമയത്ത് ഫേസ് ഓതന്‍റിക്കേഷൻ ആവശ്യപ്പെട്ടാൽ വെരിഫൈ ചെയ്യുക.

അപ്‌ഡേറ്റ് ചെയ്‌ത ആധാർ ആപ്പ് പ്രധാനമായും സ്വകാര്യതയിലും ഡിജിറ്റൽ പരിശോധനയിലും ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആധാർ കാർഡിന്‍റെ ഭൗതിക ഫോട്ടോകോപ്പികൾ കയ്യിൽ കൊണ്ടുനടക്കുന്നതിന് പകരം ഫോണിൽ സൂക്ഷിക്കാൻ ഇത് അവസരം നൽകുന്നു. മാത്രമല്ല, ക്യൂആർ കോഡ് പങ്കിട്ട് ഐഡന്‍റിറ്റി പരിശോധിക്കാൻ കഴിയും. ഇതിലൂടെ ഭൗതിക രേഖകൾ നേരിട്ട് നൽകുന്നത് ഒഴിവാക്കാം. ഇത് കൂടുതൽ സുരക്ഷ നൽകുന്നു.എംആധാർ ആപ്പ് നിർത്തലാക്കുമ്പോൾ, ഐഡന്‍റിറ്റി പരിശോധന ലളിതമാക്കുന്നതിനും പയോക്തൃ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പുതുതായി രൂപകൽപ്പന ചെയ്‌ത ആപ്പ് കൂടുതൽ ഗുണം ചെയ്യും. ഈ ആപ്പ് കൂടുതൽ സുരക്ഷിതമാക്കാൻ ഫേസ് ഓതന്‍റിക്കേഷനും നൽകിയിട്ടുണ്ട്. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് തടസ്സം നേരിടാതിരിക്കാൻ പുതിയ ആപ്പിലേക്ക് എത്രയും വേഗം മാറാൻ യുഐഡിഎഐ നിർദ്ദേശിക്കുന്നു.