WMF മഹാരാഷ്ട്ര കൗൺസിൽ ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നു

WMF മഹാരാഷ്ട്ര കൗൺസിൽ ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നു

മുംബൈ : ആഗോള മലയാളി കൂട്ടായ്‌മയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ  മഹാരാഷ്ട്രാവിഭാഗം  നാളെ ( ജൂൺ 5 )  കല്യാണിലെ നാനാസാഹേബ് ധർമ്മാധികാരി ഉദ്യാനിൽ  ലോക പരിസ്ഥിതി ദിനം ആഘോഷിക്കുo. ഇതിൻ്റെ ഭാഗമായി രാവിലെ 10:00 മണിക്ക് വൃക്ഷത്തൈ നടീൽ പരിപാടി നടക്കും.

ചടങ്ങിൽ  മുഖ്യാതിഥിയായി കല്യാൺ -ഡോംബിവ്‌ലി നഗരസഭ( കെഡിഎംസി )കമ്മീഷണർ  അഭിനവ് ഗോയൽ, വിശിഷ്ടാതിഥിയായി ഡെ.കമ്മീഷണർ സഞ്ജയ് ജാദവ്, മറ്റ് നഗരസഭാ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.തുടർന്ന് ഡോംബിവ്‌ലിയിലെ  വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഭക്ഷണവും ആവശ്യമുള്ളവർക്ക്  വാക്കിംഗ് സ്റ്റിക്കുകളും  വിതരണം ചെയ്യുമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര കൗൺസിൽ പ്രസിഡന്റ് ഡോ.റോയ് ജോൺ മാത്യു അറിയിച്ചു.