കായംകുളത്ത് യുവതിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം

ആലപ്പുഴ: വീണ്ടും പാമ്പ് കടിയേറ്റ് മരണം. കായംകുളത്ത് കല്യാണചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് ചേരാവള്ളി സ്വദേശി സെലീന (42) യെ പാമ്പ് കടിച്ചത് . വൈകുന്നേരം ബന്ധുവിന്റെ വിവാഹ സൽക്കാരം കഴിഞ്ഞ് സ്‌കൂട്ടർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് നടക്കുമ്പോഴാണ് കടിയേൽക്കുന്നത്. പിന്നീട് സ്ഥലത്തുണ്ടായിരുന്നവർ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് കടിച്ചത് പാമ്പാണെന്ന് സ്ഥിരീകരിച്ചത്. സെലീനയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.