FIFA WORLD CUP 2026: പ്രീ-ക്വാർട്ടറിലെ നിർണ്ണായക മത്സരങ്ങൾ ഇന്ന്

മുംബൈ: ഫിഫ ലോകകപ്പ് 2026 പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16)പൂർത്തിയാകാൻ ഇനി മൂന്ന് മത്സരങ്ങൾ മാത്രം. ഇന്ന് നടക്കുന്ന മത്സരങ്ങളിലൂടെ പ്രീ-ക്വാർട്ടറിലേക്ക് പ്രവേശിക്കുന്ന അവസാന ടീമുകളെ അറിയാം. ഓസ്‌ട്രേലിയ-ഈജിപ്ത്, അർജന്റീന-കേപ് വേർഡ്, കൊളംബിയ-ഘാന എന്നീ ടീമുകളാണ് ഇന്ന് കളത്തിലിറങ്ങുന്നത്.
ഇന്നത്തെ മത്സരക്രമം:
ഓസ്‌ട്രേലിയ vs ഈജിപ്ത്: ഇന്ന് വൈകിട്ട് 6:00-ന് (IST) ഡാളസ് സ്റ്റേഡിയത്തിൽ.
അർജന്റീന vs കേപ് വേർഡ്: ഇന്ന് രാത്രി 10:30-ന് (IST) മിയാമി സ്റ്റേഡിയത്തിൽ.
കൊളംബിയ vs ഘാന: ശനിയാഴ്ച പുലർച്ചെ 2:00-ന് (IST) കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ.
മത്സര പ്രവചനങ്ങൾ
ഒപ്പ്ട സൂപ്പർ കമ്പ്യൂട്ടറിന്റെ കണക്കുകൾ പ്രകാരം ഓസ്‌ട്രേലിയയും ഈജിപ്തും തമ്മിലുള്ള മത്സരം വളരെ കടുത്തതായിരിക്കും. ഈജിപ്തിനാണ് നേരിയ മുൻതൂക്കം (54%). നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും ലോകകപ്പ് അരങ്ങേറ്റക്കാരായ കേപ് വേർഡും തമ്മിലുള്ള പോരാട്ടത്തിൽ അർജന്റീനയ്ക്ക് തന്നെയാണ് വ്യക്തമായ മുൻതൂക്കം. കൊളംബിയയും ഘാനയും തമ്മിലുള്ള പോരാട്ടത്തിൽ കൊളംബിയയ്ക്കാണ് വിജയസാധ്യത കൂടുതൽ.
പ്രീ-ക്വാർട്ടറിലേക്ക് ഇതിനകം യോഗ്യത നേടിയവർ:
കാനഡ, ബ്രസീൽ, പരാഗ്വേ, മൊറോക്കോ, നോർവേ, ഫ്രാൻസ്, മെക്സിക്കോ, ഇംഗ്ലണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ്, സ്പെയിൻ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നീ ടീമുകൾ ഇതിനകം പ്രീ-ക്വാർട്ടറിൽ ഇടംപിടിച്ചു കഴിഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ ക്രോയേഷ്യയെ 2-1 ന് പരാജയപ്പെടുത്തി പോർച്ചുഗൽ അവസാന 16-ൽ എത്തി. മത്സരത്തിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയതോടെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി.