കായിക ലോകത്തെ വിസ്മയം ! ഗോള്‍വേട്ടയില്‍ ലോകത്തിൽ ഒന്നാമനായി മെസ്സി
ഡാലസ്: ലോകകപ്പിൽ പതിനേഴാം ഗോളുമായി ചരിത്രനേട്ടം കൊയ്ത് ആരാധകരെ വീണ്ടും വീണ്ടും വിസ്മയിപ്പിച്ച് ഫുട്ബോള്‍ മാന്ത്രികന് ലയണല്‍ മെസി. ലോകകപ്പില്‍ ഏറ്റവും അധികം ഗോളുകളെന്ന റെക്കോര്‍ഡ് 38 വയസ് കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കളി ആരംഭിച്ചു 38-ാം മിനിറ്റിൽ അദ്ധേഹം നേടി . പ്രതിഭകള്‍ക്ക് പ്രായം പ്രശ്നമല്ലെന്ന് ചരിത്രം സൃഷ്ട്ടിച്ച ഗോളിലൂടെ ഒരിക്കല്‍ കൂടി ലോകം കണ്ടു മെസിയിലൂടെ. ഇതോടെ ഗോള്‍ വേട്ടയില്‍ ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയുടെ നേട്ടം പഴംങ്കഥയായി.ആദ്യ കളിയില്‍ അള്‍ജീരിയക്കെതിരെ മെസി ഹാട്രിക് നേടിയിരുന്നു. ആ മത്സരത്തിലെ ഹാട്രിക് നേട്ടമാണ് മെസിയെ മിറോസ്ലാവ് ക്ലോസെയുടെ (16) റെക്കോര്‍ഡിനൊപ്പമെത്തിച്ചത്. അത് അര്‍ജന്റീനയുടെ 200ാംമത് മത്സരം കൂടിയായിരുന്നു. ലോകകപ്പിലെ രണ്ടാമത്സരത്തില്‍ ഓസ്ട്രിയക്കെതിരെയാണ് മെസിയുടെ നേട്ടം. ലോങ് റേഞ്ച് ഷോട്ടുകളില്‍ അസാധ്യ മികവുള്ള മെസി, ലോകകപ്പില്‍ ഇതുവരെ ബോക്സിന് പുറത്തുനിന്ന് ഇതിനകം അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്.ആദ്യ മത്സരത്തില്‍ ജോര്‍ദാനെതിരെ തകര്‍പ്പന്‍ വിജയം നേടി ഓസ്ട്രിയയ്ക്കെതിരെ, അര്‍ജന്റീന ഇറങ്ങിയപ്പോള്‍ എല്ലാ കണ്ണുകളും ലയണല്‍ മെസിയിലായിരുന്നുന്നു. അള്‍ജീരിയയ്ക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ ആക്രമണങ്ങള്‍ കോര്‍ത്തിണക്കിയ താന്‍ തന്നെയാണ് ഇപ്പോഴും ഫുട്ബോളിലെ 'മഹാവിസ്മയം' എന്ന് മെസി ലോകത്തെ വീണ്ടും ഓര്‍മിപ്പിക്കുകയായിരുന്നു

38-ാം മിനിറ്റിലാണ് മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ച് ഗോള്‍ നേടിയത്. ഡാലസിലെ ആർലിംഗ്ടണിൽ മത്സരത്തിന്റെ തുടക്കത്തിലെ ലഭിച്ച പെനല്‍റ്റി നഷ്ടമാക്കിയശേഷമായിരുന്നു മെസി ഗോളടിച്ച് ലോക റെക്കോര്‍ഡിട്ടത്. ആദ്യ പകുതിയില്‍ ഓസ്ട്രിയക്കെതിരെ അര്‍ജന്റീന ഒരു ഗോളിന് മുന്നിലാണ്.മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിലായിരുന്നു മെസി പെനൽറ്റി പാഴാക്കിയത്. ലൗതാരോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റിയാണ് മെസി പാഴാക്കിയത്. മെസി എടുത്ത പെനൽറ്റി കിക്ക് പോസ്റ്റിന്റെ വലതുമൂലയിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. ഇതിന് പിന്നാലെ 38ാ-ം മിനിറ്റില്‍ മെദീനയുടെ അസിസ്റ്റില്‍ ബോക്സിനകത്തു നിന്ന് ഗോള്‍ നേടിയാണ് മെസി ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകളെന്ന സർവ്വകാല റെക്കോർഡ് തകര്‍ത്തത്.ലോകകപ്പിലെ തുടർച്ചയായി ആറാം മത്സരത്തിലും ഗോള്‍ നേടി തുടർച്ചയായി 6 ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടിയ ഫ്രാൻസിന്റെ ഇതിഹാസതാരം ജസ്റ്റ് ഫോണ്ടെയ്ൻ, ബ്രസീലിന്റെ ജെയർസീഞ്ഞോ എന്നിവരുടെ എക്കാലത്തെയും മികച്ച റെക്കോർഡിനൊപ്പവും മെസിയെത്തി..

