വന്ദേമാതരത്തിന്റെ 150-ാം വാർഷികo: ദേശീയ നാടകോത്സവം

ന്യുഡൽഹി: മഹാകവി കാളിദാസ ജയന്തിയുടെ ഭാഗമായും വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിൻ്റെ സ്മരണാർത്ഥവും സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവം 2026 ,ദേശീയ തിയേറ്റർ ഫെസ്റ്റിവലിനൊപ്പം ഇന്ന് നടക്കും.രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഒരേസമയത്താണ് കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ നാടകോത്സവം അരങ്ങേറുന്നത് .
ഇന്ന് വൈകുന്നേരം 6 മണിക്ക് ,വന്ദേമാതരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന കാലാതീതമായ ആദർശങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ഇന്ത്യയുടെ സമ്പന്നമായ നാടക പൈതൃകം, ദേശീയ ചൈതന്യം, സാംസ്കാരിക പൈതൃകം എന്നിവ ആഘോഷിക്കുന്ന പ്രത്യേകം തയ്യാറാക്കിയ ഒരു പരിപാടിയോടെയാണ് ഉത്സവം ആരംഭിക്കുന്നതെന്ന് അക്കാദമിചെയർമാൻ സന്ധ്യ പുരേച്ച പറഞ്ഞു.
കേരളത്തിൽ സ്വരം -സ്നേഹം -സ്വാതന്ത്ര്യം എന്ന നാടകം അവതരിപ്പിക്കുന്നത് 'നിരീക്ഷ വുമൺസ് തിയേറ്റർ' യാണ്.
സ്ഥലം :നിരീക്ഷ വനിതാ തിയേറ്റർ, പി.ഒ, ചൂഴാട്ടുകൂട്ട, തിരുവനന്തപുരം
