ക്ഷേത്രോത്സവത്തിനിടെ 18കാരന് ക്രൂരമർദ്ദനം: രണ്ടുപേർ അറസ്റ്റിൽ

ക്ഷേത്രോത്സവത്തിനിടെ 18കാരന് ക്രൂരമർദ്ദനം: രണ്ടുപേർ അറസ്റ്റിൽ

കൊല്ലം: ക്ഷേത്രോത്സവത്തിനിടെ 18കാരന് ക്രൂരമർദ്ദനം. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യം പുറത്തുവന്നു. മരുത്തടി ക്ഷേത്രത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം. അക്രമി സംഘം ഹരികൃഷ്ണനെയും സഹോദരനെയും ബന്ധുവിനെയും മർദ്ദിച്ചു. ഉത്സവത്തിനിടെയുണ്ടായ തർക്കവും തുടർന്നുള്ള വൈരാഗ്യവുമാണ് കാരണം. തടികൊണ്ട് തലയ്ക്ക് അടിയേറ്റ ഹരികൃഷ്ണൻ ബോധരഹിതനായി നിലത്തു വീണു. അത്യാസന്ന നിലയിലായ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മരുത്തടി സ്വദേശികളായ സുനിൽകുമാർ, രതീഷ് എന്നിവരെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. നാലു പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.