FWC2026: കളിക്കളത്തിൽ കയ്യാങ്കളി : ഫ്രാൻസ്-പരാഗ്വെ താരങ്ങൾ ഏറ്റുമുട്ടി

FWC2026: കളിക്കളത്തിൽ കയ്യാങ്കളി : ഫ്രാൻസ്-പരാഗ്വെ താരങ്ങൾ ഏറ്റുമുട്ടി

ഫിലാഡാൽഫിയ: ഫ്രാൻസും പരാഗ്വെയും തമ്മിലുള്ള പ്രീ ക്വാർട്ടർ പോരാട്ടത്തിനിടെ  കളിക്കളത്തിൽ  കയ്യാങ്കളി. ക്യാപ്റ്റൻ കിലിയൻ എംബാപ്പെയെ തുടർച്ചയായി ഫൗൾ ചെയ്തതിനെ ചൊല്ലി മത്സരം പുരോഗമിക്കുന്നതിനിടെ രണ്ട് തവണയാണ് ഇരു ടീമുകളിലെയും താരങ്ങൾ മൈതാനത്ത് ഏറ്റുമുട്ടിയത്.മത്സരത്തിന്റെ 34-ാം മിനിറ്റിലായിരുന്നു ആദ്യ സംഘർഷം. ഇടതു വിങ്ങിലൂടെ പന്തുമായി മുന്നേറുകയായിരുന്ന എംബാപ്പെയെ പരാഗ്വെ താരം ഫൗൾ ചെയ്ത് വീഴ്ത്തുകയായിരുന്നു. ഇതിൽ പ്രകോപിതനായ എംബാപ്പെ പരാഗ്വെ താരത്തെ തള്ളിയതോടെ ഇരു ടീമിലെയും താരങ്ങൾ തമ്മിൽ വാഗ്വാദവും കൈയാങ്കളിയും ഉടലെടുത്തു. റഫറി ഉടൻ ഇടപെട്ട് രംഗം ശാന്തമാക്കി.ആദ്യ സംഭവത്തിന് നാല് മിനിറ്റിനുള്ളിൽ വീണ്ടും കയ്യാങ്കളി ആവർത്തിച്ചു. കൗണ്ടർ അറ്റാക്കിനിടെ വലതു വിങ്ങിലൂടെ പന്തുമായി ഓടിയ എംബാപ്പെയെ പരാഗ്വെ താരം വീണ്ടും ഫൗൾ ചെയ്തു വീഴ്ത്തുകയായിരുന്നു. ഇതോടെ കളിക്കാർ വീണ്ടും കൊമ്പുകോർത്തു. റഫറിയുടെ കണിശമായ ഇടപെടലാണ് മത്സരം കൂടുതൽ വഷളാകാതെ തടഞ്ഞത്. കളിക്കളത്തിലെ ഈ സമ്മർദ്ദങ്ങൾക്കിടയിലും കിലിയൻ എംബാപ്പെയുടെ മികവിൽ ഫ്രാൻസ് വിജയം കണ്ടു. രണ്ടാം പകുതിയിൽ എംബാപ്പെ തന്നെ നേടിയ പെനാൽറ്റി ഗോളിലൂടെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാഗ്വെയെ തോൽപ്പിച്ച് ഫ്രാൻസ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.