FIFA WORLD CUP 2026 : ഇനി പോരാട്ടം വേറെ ലെവലിലേക്ക് ...അന്തിമവിജയം ആർക്കായിരിക്കും ?

ഫിഫ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളും ആവേശം നിറഞ്ഞ റൗണ്ട് ഓഫ് 32 മത്സരങ്ങളും പൂർത്തിയായതോടെ പ്രീ-ക്വാർട്ടർ ലൈനപ്പ് പൂര്‍ത്തിയായി. അർജന്‍റീന, ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ എന്നീ വമ്പൻ ടീമുകളെല്ലാം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.ഇനി മുന്നോട്ട് ഒരു തോൽവി പോലും ടീമുകളെ ടൂർണമെന്‍റിനു പുറത്തേക്ക് നയിക്കും. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ, നെയ്‌മര്‍ എന്നിവരുടെ കിരീട സ്വപ്‌നങ്ങൾ ഈ മത്സരങ്ങളിലെ പ്രകടനത്തെ ആശ്രയിച്ചാണിരിക്കുന്നത്.
വമ്പൻ ടീമുകളുടെ ഫൈനൽ യാത്രയും സാധ്യതകളേയും കുറിച്ചുമറിയാം .
ഫ്രാൻസ്: യൂറോപ്യൻ കരുത്തരായ ഫ്രാൻസിന് ഫൈനലിൽ എത്താൻ മികച്ച സാധ്യതയുണ്ടെങ്കിലും അവരുടെ റൂട്ട് കഠിനമാണ്. ഫ്രാൻസ്, പോർച്ചുഗൽ, സ്പെയിൻ എന്നീ വമ്പന്മാർ ഒരേ ഗ്രൂപ്പിൽ വരുന്നതിനാൽ ഫൈനലിന് മുൻപ് തന്നെ ഇവർ പരസ്പരം ഏറ്റുമുട്ടി പുറത്താകാൻ പോകുന്ന കടുത്ത മത്സരങ്ങളാണ് വരാനിരിക്കുന്നത്.
പ്രീ-ക്വാർട്ടർ: പരാഗ്വേ
ക്വാർട്ടർ ഫൈനൽ: കാനഡ vs മൊറോക്കോ മത്സരത്തിലെ വിജയി
സെമി ഫൈനൽ: സ്പെയിൻ, പോർച്ചുഗൽ, യു.എസ്.എ അല്ലെങ്കിൽ ബെൽജിയം
ഫൈനൽ: ബ്രസീൽ, ഇംഗ്ലണ്ട് അല്ലെങ്കിൽ അർജന്‍റീന
പോർച്ചുഗൽ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് പ്രീ-ക്വാർട്ടറിൽ തന്നെ കനത്ത വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. ഈ ആദ്യ കടമ്പ കടന്നാൽ മാത്രമേ അവർക്ക് മുന്നോട്ടുള്ള പ്രയാണം സാധ്യമാകൂ.
പ്രീ-ക്വാർട്ടർ: സ്പെയിൻ (യൂറോപ്യൻ ക്ലാസിക് പോരാട്ടം)
ക്വാർട്ടർ ഫൈനൽ: യു.എസ്.എ vs ബെൽജിയം മത്സരത്തിലെ വിജയി
സെമി ഫൈനൽ: ഫ്രാൻസ്, പരാഗ്വേ, കാനഡ അല്ലെങ്കിൽ മൊറോക്കോ
ഫൈനൽ: ബ്രസീൽ, ഇംഗ്ലണ്ട് അല്ലെങ്കിൽ അർജന്‍റീന
സ്പെയിൻ: യുവനിരയുടെ കരുത്തിൽ കുതിക്കുന്ന സ്പെയിന് ക്വാർട്ടറിലേക്ക് യോഗ്യത നേടണമെങ്കിൽ പ്രീ-ക്വാർട്ടറിൽ തന്നെ പോർച്ചുഗൽ എന്ന കരുത്തരെ മറികടക്കേണ്ടതുണ്ട്.
പ്രീ-ക്വാർട്ടർ: പോർച്ചുഗൽ
ക്വാർട്ടർ ഫൈനൽ: യു.എസ്.എ vs ബെൽജിയം മത്സരത്തിലെ വിജയി
സെമി ഫൈനൽ: ഫ്രാൻസ്, പരാഗ്വേ, കാനഡ അല്ലെങ്കിൽ മൊറോക്കോ
ഫൈനൽ: ബ്രസീൽ, ഇംഗ്ലണ്ട് അല്ലെങ്കിൽ അർജന്‍റീന
ബ്രസീൽ: ആറാം ലോകകിരീടം ലക്ഷ്യമിടുന്ന കാനറികൾക്ക് വൻകരകൾ തമ്മിലുള്ള കടുത്ത പോരാട്ടങ്ങൾ നിറഞ്ഞ റൂട്ടാണ് ഉള്ളത്. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടുമായും, അതിനുശേഷം അർജന്‍റീനയുമായുള്ള വലിയ സെമി ഫൈനൽ മത്സരത്തിനുമുള്ള സാധ്യതകൾ ഇവിടെ നിലനിൽക്കുന്നു.
പ്രീ-ക്വാർട്ടർ: നോർവേ
ക്വാർട്ടർ ഫൈനൽ: ഇംഗ്ലണ്ട് അല്ലെങ്കിൽ മെക്‌സിക്കോ
സെമി ഫൈനൽ: അർജന്‍റീന, ഈജിപ്‌ത്, സ്വിറ്റ്സർലൻഡ് അല്ലെങ്കിൽ കൊളംബിയ
ഫൈനൽ: ഫ്രാൻസ്, സ്പെയിൻ അല്ലെങ്കിൽ പോർച്ചുഗൽ
ഇംഗ്ലണ്ട്: തോമസ് ടുഹേലിന്‍റെ കീഴിലിറങ്ങുന്ന ഇംഗ്ലണ്ടിന് പ്രീ-ക്വാർട്ടറിൽ കടുത്ത റൂട്ടാണ് ഉള്ളത്. ടൂർണമെന്‍റിലെ ആതിഥേയരായ മെക്‌സിക്കോയെയാണ് അവർക്ക് ആദ്യം നേരിടേണ്ടി വരുന്നത്.
പ്രീ-ക്വാർട്ടർ: മെക്‌സിക്കോ
ക്വാർട്ടർ ഫൈനൽ: ബ്രസീൽ അല്ലെങ്കിൽ നോർവേ
സെമി ഫൈനൽ: അർജന്‍റീന, ഈജിപ്‌ത്, സ്വിറ്റ്സർലൻഡ് അല്ലെങ്കിൽ കൊളംബിയ
ഫൈനൽ: ഫ്രാൻസ്, സ്പെയിൻ അല്ലെങ്കിൽ പോർച്ചുഗൽ
അർജന്‍റീന: നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയ്ക്ക് ക്വാർട്ടർ ഫൈനൽ വരെയുള്ള പാത അല്‍പം എളുപ്പമാണെന്ന് തോന്നാമെങ്കിലും, സെമി ഫൈനലിൽ അവർക്ക് ലാറ്റിനമേരിക്കൻ വൈരികളായ ബ്രസീലിനെയോ യൂറോപ്യൻ കരുത്തരായ ഇംഗ്ലണ്ടിനെയോ നേരിടേണ്ടി വന്നേക്കാം.
പ്രീ-ക്വാർട്ടർ: ഈജിപ്‌ത്
ക്വാർട്ടർ ഫൈനൽ: സ്വിറ്റ്സർലൻഡ് vs കൊളംബിയ മത്സരത്തിലെ വിജയി
സെമി ഫൈനൽ: ബ്രസീൽ, ഇംഗ്ലണ്ട്, നോർവേ അല്ലെങ്കിൽ മെക്‌സിക്കോ
ഫൈനൽ: ഫ്രാൻസ്, സ്പെയിൻ അല്ലെങ്കിൽ പോർച്ചുഗൽ