FIFA WORLD CUP 2026: വിറപ്പിച്ച് കാബോ വെർദെ; എക്സ്ട്രാ ടൈം അർജന്റീനയെ ജയിപ്പിച്ചു (2-3)

FIFA WORLD CUP 2026: വിറപ്പിച്ച്  കാബോ വെർദെ; എക്സ്ട്രാ ടൈം അർജന്റീനയെ ജയിപ്പിച്ചു (2-3)

മിയാമി: ഫിഫ ലോകകപ്പ് 2026-ലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ആഫ്രിക്കൻ കരുത്തരായ കാബോ വെർദെയെ  എക്സ്ട്രാ ടൈമിൽ കഷ്ടിച്ച് മറികടന്ന് അർജന്റീന പ്രീ-ക്വാർട്ടറിൽ.ഒരു ഘട്ടത്തിൽ പിന്നിലായ ശേഷം ഉഗ്രൻ പ്രകടനത്തോടെ തിരിച്ചടിച്ച കേപ് വെർദെ, ശക്തരായ അർജൻ്റീനയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്.




നിശ്ചിത 90 മിനിറ്റിൽ ഇരുടീമുകളും 1-1 സമനില പാലിച്ചതോടെ കളി 30 മിനിറ്റ് നീണ്ട എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു. എക്സ്ട്രാ ടൈമിൽ ഇരുടീമുകളും ആഞ്ഞടിച്ചതോടെ അഞ്ച് ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് (2-3) ലയണൽ മെസിയും സംഘവും രക്ഷപ്പെട്ടത്.അർജൻ്റീനയ്ക്കായി സൂപ്പർ താരം ലയണൽ മെസ്സി, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഡിനെയുടെ സെൽഫ് ഗോളും അർജൻ്റീനയ്ക്ക് നേട്ടമായി 3-2ൽ വിജയം ഉറപ്പിച്ചു. കേപ് വെർദെയുടെ പോരാട്ടം ഡിറോയ് ഡ്വാർട്ടെ, സിഡ്‌നി ലോപ്പസ് കബ്രാൾ എന്നിവരുടെ ഗോളുകളിലൂടെയായിരുന്നു. ടൂർണമെൻ്റിലെ കേപ് വെർദെയുടെ ആദ്യ തോൽവികൂടിയാണിത്.

കളിയുടെ 28-ാം മിനിറ്റിൽ ലയണൽ മെസ്സി നേടിയ തകർപ്പൻ ഗോളിലൂടെ അർജൻ്റീനയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 59-ാം മിനിറ്റിൽ റയാൻ മെൻഡിസിൻ്റെ ക്രോസിൽനിന്ന് ഡ്വാർട്ടെ വലകുലുക്കിയതോടെ കേപ് വെർദെ ഒപ്പമെത്തി. നിശ്ചിത സമയത്ത് സ്‌കോർ 1-1 ആയതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. കേപ് വെർദെയുടെ പോരാട്ടവീര്യത്തിന് മുന്നിൽ പതറിയ ലോകചാമ്പ്യന്മാർ ഒടുവിൽ കടുത്ത സമ്മർദത്തിനൊടുവിലാണ് ജയം പിടിച്ചെടുത്തത്. 111–ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേരോയാണ് അര്‍ജന്‍റീനയ്ക്കായി വിജയഗോള്‍ നേടിയത്.കളിയിൽ ഫുട്‌ബോള്‍ ആരാധകരുടെ നെഞ്ചിടിപ്പേറ്റിയ വെര്‍ദെ തുടക്കക്കാരുടെ പരിഭവമേതുമില്ലാതെ അര്‍ജന്‍റീനയെ അക്ഷരാർഥത്തിൽ അമ്പരപ്പിച്ചു. ആദ്യമായി വൊസീഞ്ഞയുടെ കൈകള്‍ ചോര്‍ന്നത് മെസ്സിയ്‌ക്ക് മുന്നിലാണ്. 28–ാം മിനിറ്റില്‍ ലോങ് ബോള്‍ നിയന്ത്രിച്ച് നിര്‍ത്തി മെസിയെടുത്ത ഷോട്ട് വൊസീഞ്ഞയെ മറികടന്ന് വലയിൽ പതിച്ചു. അങ്ങനെ ഈ ലോകകപ്പില്‍ ഏഴാം ഗോളിലേക്ക് മെസ്സി. ലോകകപ്പിലെ ഇരുപതാം ഗോളും.ലോക ചാംപ്യന്‍മാര്‍ക്കെതിരെ ഗോള്‍വ്യത്യാസം ഉയരാതെ കാക്കാന്‍ വൊസീഞ്ഞയെന്ന 39കാരന് കഴിഞ്ഞു. 58–ാം മിനിറ്റില്‍ കാബോ വെല്‍ദെ നടത്തിയ കൗണ്ടര്‍ അറ്റാക്കിൽ ഒന്ന് പതറിയെങ്കിലും ഒടുവിൽ അത്മവിശ്വാസം ചോരാതെ അർജൻ്റീന പിടിച്ച് നിൽക്കുകയായിരുന്നു. ഗോളെന്ന് അര്‍ജന്‍റീന ഉറപ്പിച്ച മൂന്നിലേറെ അവസരങ്ങളാണ് വൊസീഞ്ഞയെന്ന വന്‍മതില്‍ തടുത്തിട്ടത്. 92–ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് അര്‍ജന്‍റീനയ്ക്കായി ഗോള്‍ നേടി. കളി കഴിഞ്ഞുവെന്ന് എല്ലാവരും കരുതിയിരുന്ന നിമിഷത്തില്‍ 111–ാം മിനിറ്റില്‍ പക്ഷേ റൊമേരോ പന്ത് വലയിലാക്കിയതോടെ ആവേശപ്പോരിന് അന്ത്യം. അവസാന വിസിൽ വരെ അർജന്റീനയെ വിറപ്പിച്ച ശേഷമാണ് കാബോ വെർദെ കളം വിട്ടത്.