ചർച്ച് ഓഫ് ഇംഗ്ലണ്ടിനെ നയിക്കാൻ ഇനി വനിതാ ആർച്ച് ബിഷപ്പ്

ലണ്ടൻ: . 1,400 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെ പ്രഥമ സ്ഥാനത്തേയ്‌ക്ക് ഒരു വനിത ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു . ഇംഗ്ലണ്ടിൻ്റെ മുൻ ചീഫ് നഴ്‌സിങ് ഓഫിസറായിരുന്ന 63 കാരിസാറാ മുല്ലലിയാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിനെ നയിക്കുന്ന വനിതാ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റത് .ഒരു ദശാബ്‌ധത്തിലേറെയായി സഭയെ വേട്ടയാടുന്ന ലൈംഗിക പീഡന വിവാദങ്ങളിൽ സഭാ നേതാക്കൾ വേണ്ടത്ര ഇടപെടൽ നടത്തിയിട്ടില്ലെന്ന വിവാദങ്ങള്‍ നിലനിൽക്കെയാണ് ആർച്ച് ബിഷപ്പായി ഒരു സ്‌ത്രീ സ്ഥാനമേൽക്കുന്നത്. സ്ത്രീകളോടും എൽജിബിടിക്യു സമൂഹത്തോടും അവഗണന കാണിക്കുന്നു എന്നതുള്‍പ്പെടെ വിവാദങ്ങളെ സാറ മുല്ലലി ഇനി അഭിസംബോധന ചെയ്യേണ്ടിവരും.1400 വർഷങ്ങളായി പുരുഷൻമാർ മാത്രം വഹിച്ചിരുന്ന പദവിയിലേക്ക് 105 പുരുഷൻമാർക്ക് ശേഷമാണ് മുല്ലലി എത്തുന്നത്. ക്രിസ്ത്യൻ സമ്മർ ക്യാമ്പുകളിൽ വളണ്ടിയർമാർ നടത്തുന്ന തുടർച്ചയായ ശാരീരികവും ലൈംഗികവുമായ പീഡനത്തെക്കുറിച്ചുള്ള വിവാദങ്ങളെ തുടർന്നാണ് മുൻ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിക്ക് രാജി വച്ചത്. ഇതോടെയാണ് ലോകമെമ്പാടും 85 ദശലക്ഷം അംഗങ്ങളുള്ള ആംഗ്ലിക്കൻ കൂട്ടായ്‌മയെ നയിക്കാൻ ഒരു വനിത ആർച്ച് ബിഷപ്പ് സ്ഥാനമേൽക്കുക ആയിരുന്നു.