"അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കം കേരളത്തില്‍ പുതിയ മുഖ്യമന്ത്രി" : കെ. സി. വേണുഗോപാല്‍

എറണാകുളം : കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കം കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് . മുഖ്യമന്ത്രി പദവി സംബന്ധിച്ച് പാര്‍ട്ടിയ്ക്കുള്ളില്‍ തര്‍ക്കമില്ലെന്ന സൂചിപ്പിച്ചാണ് കെസി വേണുഗോപാലിൻ്റെ പ്രതികരണം. വാര്‍ത്താ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് കെ സി വേണുഗോപാല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.കേരളത്തിന് വനിതാ മുഖ്യമന്ത്രി വേണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണവും കെ സി വേണുഗോപാല്‍ സ്വാഗതം ചെയ്തു. വനിതാ മുഖ്യമന്ത്രി എന്നതിലേക്ക് കേരളത്തെ പാകപ്പെടുത്തുകയാണ് തങ്ങളെന്നും, സ്ത്രീ ശാക്തീകരണം ആണ് കോണ്‍ഗ്രസിൻ്റെ ലക്ഷ്യമെന്നും വേണുഗോപാൽ പറഞ്ഞു. രാഷ്ട്രീയത്തില്‍ സ്ത്രീ സംവരണംഎന്നത് 2029 ആകുമ്പോഴേക്കും സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അതിലൂടെ കൂടുതല്‍ വനിതാ നേതാക്കള്‍ ഉയര്ന്നവരുമെന്നും വേണുഗോപാൽ പറഞ്ഞു. ഏത് സമയത്തും വനിത മുഖ്യമന്ത്രി എന്നത് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു