അമൃത്സറിൽ ആം ആദ്മി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു

അമൃത്സർ : ആം ആദ്മി പാർട്ടി നേതാവും ഗ്രാമ സർപഞ്ചുമായ ഝർമൽ സിംഗ് ഒരു വിവാഹ വേദിയിൽ വെച്ച് ഇന്നലെ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.പോലീസ് പറയുന്നതനുസരിച്ച്, തരൺ തരൺ ജില്ലയിലെ വാൽത്തോവ ഗ്രാമത്തിൽ താമസിക്കുന്ന സിംഗ്, അമൃത്സറിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. അജ്ഞാതരായ ചില അക്രമികൾ അദ്ദേഹത്തെ പോയിന്റ്-ബ്ലാങ്ക് റേഞ്ചിൽ നിന്ന് വെടിവച്ചു.വെടിയേറ്റ് സിംഗിന്റെ നെറ്റിയിൽ തറച്ചുകയറിയതിനെത്തുടർന്ന് അദ്ദേഹം വീണു.ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.പോലീസ് സ്ഥലം സന്ദർശിക്കുകയും സിസിടിവി ദൃശ്യങ്ങൾ എടുക്കുകയും ദൃക്‌സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു.അക്രമികളെ തിരിച്ചറിയാനും പിടികൂടാനും പോലീസ് തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് .