ആത്മാലയ അക്കാദമിയുടെ 'ചാക്യാർ രാജൻ മെമ്മോറിയൽ അവാർഡ്' നടൻ ബാലാജിക്ക്

മുംബൈ: ബംഗ്ളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ആത്മാലയ അക്കാദമി ഓഫ് ആർട്ട് ആൻഡ് കൾച്ചറൽ ട്രസ്റ്റും നവിമുംബയിലെ നാട്യശാസ്ത്ര ഗുരുകുലവും സംയുക്തമായി സംഘടിപ്പിക്കുന്ന 'നാമ - രൂപ - നാദ- ബിന്ദു '- നൃത്താവതരണ, വാർഷിക പുരസ്കാര ദാന ചടങ്ങ് ജൂലൈ 12ന് ഡോ.അശോക് മേത്ത ഓഡിറ്റോറിയത്തിൽ (സയൺ )വെച്ച് നടക്കും.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പുരസ്കാര ദാന ചടങ്ങിൽ വെച്ച് നടനും മുംബൈയിലെ അറിയപ്പെട്ട ചാക്യാർ കൂത്ത് കലാകാരനുമായിരുന്ന ചാക്യാർ രാജൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 'ചാക്യാർ രാജൻ മെമ്മോറിയൽ അവാർഡ്,' നാടക - ചലച്ചിത്ര നടൻ ബാലാജി(പി.ബാലകൃഷ്ണൻ)ക്ക് സമ്മാനിക്കും.ആത്മാലയയുടെ നാഷണൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഗുരു വസന്ത് കുമാറിന് (ശ്രീ രാജരാജേശ്വരി ഭരതനാട്യ കാലാമന്ദിർ ,മുംബൈ )നൽകി ആദരിക്കും.തുടർന്ന് വൈവിധ്യമാർന്ന നൃത്താവതരണവും ഉണ്ടായിരിക്കും.നാട്യ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ചാക്യാർ രാജൻ
Shanmukhananda Fine Arts & Sangeetha Sabha, Sion, Mumbai