"അജിത്പവാർ സഹോദര തുല്യൻ " :അനുശോചിച്ച്‌ മന്ത്രി എ.കെ ശശീന്ദ്രൻ

"അജിത്പവാർ സഹോദര തുല്യൻ " :അനുശോചിച്ച്‌ മന്ത്രി എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം : തിരുവനന്തപുരം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ അപ്രതീക്ഷിത മരണത്തിൽ അനുശോചിച്ച് നിയസഭ. നിയമസഭ സമ്മേളനത്തിനിടെ വിമാന അപകടത്തിൽ അജിത് പവാര്‍ മരിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ നിയമസഭ സമ്മേളനം നിര്‍ത്തിവെച്ച് അംഗങ്ങള്‍ മൗനം ആചരിച്ചു. 

അജിത് പവാറിന്റെ അപ്രതീക്ഷിത വിയോ​ഗം അവിശ്വസിനീയവും ഞെട്ടിപ്പിക്കുന്നതുമായ വാർത്തയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ.സഹോദര തുല്യമായ സ്നേഹമായിരുന്നു. അങ്ങേയറ്റം പ്രോത്സാഹിപ്പിച്ച നേതാവ് . മഹാരാഷ്ട്രയിലെ കരുത്തനായ നേതാവാണെന്ന് തെളിയിച്ചയാളാണ്. വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞു. ദുരന്തം ആയിട്ടാണ് കാണുന്നത്, ധാരാളം അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. കേരള ഘടകം എൻസിപിയുടെ അനുശോചനം രേഖപ്പെടുത്തുന്നു