Malayali Samajam
അന്ധേരി മലയാളി സമാജം വാർഷിക പൊതുയോഗം

മുംബൈ: അന്ധേരി മലയാളി സമാജത്തിൻ്റെ വാർഷിക പൊതുയോഗം ഓഗസ്റ്റ് 16ന് വൈകുന്നേരം നാലുമണിക്ക് അന്ധേരി പൂനം നഗറിലെ 'ധൊളാക്കിയ അപാർട്ട്മെൻ്റി'ലുള്ള മഹാകാളി അയ്യപ്പ സേവാസംഘം ഓഫീസിൽ വച്ച് നടക്കും . യോഗത്തിൽ പ്രസിഡണ്ട് അഡ്വ. കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട്, വരവു് ചെലവു കണക്കുകൾ, സെപ്റ്റംബർ 27 ന് നടത്തുന്ന വാർഷിക സമ്മേളനത്തിൻ്റെയും ഓണാഘോഷത്തിൻ്റെയും കാര്യപരിപാടികളുടെ തീരുമാനം,, ഓഡിറ്റർ നിയമനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്: സുരേന്ദ്ര ബാബു(ജനറൽ സെക്രട്ടറി) 9820063617