ഭാരത് ഭാരതി കുടുംബ സംഗമം പൻവലിൽ :

മുംബൈ: രാഷ്ട്രീയ സ്വയം സേവക് സംഘം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരത് ഭാരതി മലയാളി വിഭാഗം കുടുംബ സംഗമവും ഈ അദ്ധ്യയനവർഷത്തെ ബാലഗോകുലം ക്ലാസുകളുടെ ഉദ്ഘാടനവും ജൂൺ 28 ഞായറാഴ്ച ന്യൂ പൻവൽ സെക്ടർ 6 ൽ വസുദേവ് ബൽവന്ത് ഫട്കെ വിദ്യാലയ ആഡിറ്റോറിയത്തിൽനടത്തുന്നു .രാവിലെ 9 -30 ന് നടക്കുന്ന ക്ലാസുകളുടെ ഉദ്ഘാടനം എ.ബി.വി.പി സംസ്ഥാന ഉപാദ്ധ്യക്ഷനും കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല സെനറ്റംഗവുമായ അരുൺ മോഹൻ നിർവഹിക്കും. ബാലഗോകുലത്തിൻ്റെ മുംബൈയിലെ കാര്യകർത്താക്കളുടെ ക്ലാസ്സും നവി മുംബൈയിലെ ബാലഗോകുലാംഗങ്ങൾ നടത്തുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
വൈകുന്നേരം 5 -30 ന് നടക്കുന്ന ഭാരത് ഭാരതി കുടുംബ സംഗമത്തിൽ പൻവൽ താലൂക്കിലെ മലയാളി കുടുംബാംഗങ്ങൾ പങ്കെടുക്കും . സാംസ്കാരിക സമ്മേളനം ഭാരത് ഭാരതി പ്രമുഖ് എ. ആർ. ഗോകുൽ ദാസിൻ്റെ അദ്ധ്യക്ഷതയിൽ സംപൂജ്യ സ്വാമി അവ്യയാമൃതാനന്ദപുരി (മാതാ അമൃതാനന്ദമയി മഠം, നെരൂൾ) ഉദ്ഘാടനം ചെയ്യും. അരുൺ മോഹൻ മുഖ്യപ്രഭാഷണം നടത്തും.
ആർ.എസ്. എസ് കൊളാബ ജില്ലാ കാര്യവാഹ് ശ്രീരംഗ്ജി കാണെ , ഡോ: ഗീതാ നമ്പ്യാർ, രാജേഷ് മേനോൻ, ജി.വിജയകുമാർ, എം. രാമചന്ദ്രൻ, പി .എം. ശ്രീജിത് കുമാർ എന്നിവർ സംസാരിക്കും. കുടുംബ സംഗമത്തോടനുബന്ധിച്ച് നൃത്ത നൃത്യങ്ങൾ, സംഗീത പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും.