Malayali Samajam
ബികെഎസ് -കൈകൊട്ടിക്കളി മത്സരം മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ

മുംബൈ : ബോംബെ കേരളീയ സമാജം(മാട്ടുംഗ) 14 വയസ്സിന് മുകളിലുള്ളവർക്കായി കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു . മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ ഓഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 9.00 മണിക്ക് മത്സരം ആരംഭിക്കും.
മത്സര നിബന്ധനകൾ :
സമയ പരിധി 10 മിനിറ്റ് .
ഒരു ഗ്രൂപ്പിൽ എട്ട് പേരാണ് ഉണ്ടായിരിക്കേണ്ടത്.
രെജിസ്ട്രേഷൻ ഫോം മെയിൽ വഴിയുംവാട്സ്ആപ്പ് വഴിയും അയക്കാം .
ഫോം കിട്ടിയോ എന്ന് ഫോൺ വിളിച്ചു ഉറപ്പ് വരുത്തുക.
രജിസ്ട്രേഷൻ 2026 ജൂലൈ 10മുതൽ 20വരെ.
വിശദവിവരങ്ങൾക്ക് :
8369349828/9004946857
പങ്കെടുക്കാൻ താല്പര്യമുള്ള സംഘടനകൾ എത്രയും പെട്ടെന്ന് സമാജം ഓഫീസിൽ (കേരളഭവനം,മാട്ടുംഗ) നിന്നും പ്രവേശന ഫാറം ശേഖരിച്ച് അവരവരുടെ ഗ്രൂപ്പ് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.