'ബി.കെ.എസ് വാക്കത്തോൺ' ഫെബ്രുവരി 22 ന്

'ബി.കെ.എസ് വാക്കത്തോൺ' ഫെബ്രുവരി 22 ന്

മുംബൈ : മലയാളികളേയും മറുഭാഷക്കാരെയും ഉൾപ്പെടുത്തിക്കൊണ്ട്  ആറ് പതിറ്റാണ്ടായി തുടർന്നുവരുന്ന  ബോംബെ കേരളീയ  സമാജത്തിൻ്റെ നടത്ത മത്സരം 2026 ഫെബ്രുവരി 22 ഞായർ രാവിലെ 6 മണി മുതൽ ദാദർ ശിവാജി പാർക്കിൽ നടക്കും.

 ആൺകുട്ടികൾ, പെൺകുട്ടികൾ, പുരുഷ വനിതാ വിഭാഗങ്ങൾ വെറ്ററൻസ് എന്നിവർ അണിനിരക്കുന്ന മത്സര ങ്ങളിൽ  ഭാഷാ പ്രാദേശിക ഭേദമന്യെ മുംബൈയിലെ നിരവധി കായികതാരങ്ങളും മത്സരാർത്ഥികളും പങ്കെടുക്കും. പന്ത്രണ്ടോളം വിഭാഗങ്ങളിലായി  നടക്കുന്ന മഹാനഗരത്തിൻ്റെ ഈ കായിക മാമാങ്കത്തിൻ്റെ വിജയത്തിനായി ബോംബെ കേരളീയ സമാജം വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.

 വിശിഷ്ടാതിഥിയായി മുംബൈ കായിക രംഗത്തെ പ്രശസ്ത വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സമാപന സമ്മേളനം ശിവാജി പാർക്കിലെ കബഡി അസോസിയേഷൻ ഹാളിലാണ് നടക്കുന്നത്. സമ്മേളനത്തിൽ വെച്ച് വിജയികൾക്ക് കാഷ് അവാർഡുകൾ, ട്രോഫികൾ, ഫലകങ്ങൾ, പ്രോത്സാഹന സമ്മാനങ്ങൾ എന്നിവ നൽകും.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ സമാജവുമായി 8369349828, 24012366, 24024280എന്നീ നമ്പറുകളിൽ ബന്ധപ്പെടുക