ചെമ്പൂർ ശ്രീനാരായണ ഗുരു മറാഠി വിദ്യാലയം ഡിജിറ്റലൈസ് ചെയ്തു

മുംബൈ : ശ്രീ നാരായണ മന്ദിര സമിതിയുടെ മാനേജ്മെൻ്റിൽ ചെമ്പൂരിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ ഗുരു മറാഠി വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളിലും ബ്ലാക് ബോർഡുകൾ മാറ്റി ഡിജിറ്റൽ ബോർഡുകൾ സ്ഥാപിച്ചു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മ്യൂച്വൽ ഫണ്ട് മാനേജ്മെൻ്റാണ് 18 ലക്ഷത്തോളം വില വരുന്ന 13 ഡിജിറ്റൽ ബോർഡുകൾ സംഭാവന ചെയ്തത്. ബോർഡുകളുടെ പ്രവർത്തന ഉദ്‌ഘാടനം എസ്.ബി.ഐ. ഫണ്ട് മാനേജ്മെൻ്റ് ചീഫ് രജത് ഗ്രോവർ നിർവഹിച്ചു. സമിതി പ്രസിഡൻ്റ് എം. ഐ.ദാമോദരൻ അധ്യക്ഷനായിരുന്നു. ബോർഡുകളുടെ പ്രവർത്തന ഉദ്‌ഘാടനം എസ്.ബി.ഐ. ഫണ്ട് മാനേജ്മെൻ്റ് ചീഫ് രജത് ഗ്രോവർ നിർവഹിച്ചു. സമിതി പ്രസിഡൻ്റ് എം. ഐ.ദാമോദരൻ അധ്യക്ഷനായിരുന്നു. എസ്.ബി.ഐ. സി. എസ്. ആർ. ഫണ്ട് മാനേജ്മെൻ്റ് ചീഫ് നിഷാന്ത് ബംഗാരേ, മറാഠി വിദ്യാലയം പ്രിൻസിപ്പൽ ദിഗംബർ ജി. പാക്കറേ, സമിതി അസി. ട്രഷറർ പി. പൃഥ്വിരാജ്, പേട്രൺസ്,യൂണിറ്റ് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
ക്ലാസ് മുറികളിൽ സ്മാർട്ട് ബോർഡുകൾ സ്ഥാപിച്ചതിലൂടെ കൂടുതൽ കുട്ടികളെ സ്‌കൂളിലേക്കാകർഷിക്കുന്നതിനും കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും കഴിയുമെന്ന് പ്രസിഡൻ്റ് എം. ഐ.ദാമോദരൻ പറഞ്ഞു.മറാഠി വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായുള്ള പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടൽ നടത്തികൊണ്ടിരിക്കുന്ന സമിതി ജനറൽ സെക്രട്ടറി ഒ.കെ .പ്രസാദിൻ്റെ അക്ഷീണ പരിശ്രമത്തിൻ്റെ ഫലംകൂടിയാണ് ഈ നേട്ടമെന്നും അദ്ദേഹത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായും എംഐ ദാമോദരൻ പറഞ്ഞു. വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഈ സൗകര്യത്തിൻ്റെ ഉദ്ഘാടനം ഇന്ന് നിർവഹിക്കാൻ കഴിഞ്ഞതിൽ ഒ.കെ. പ്രസാദ് സന്തോഷം പ്രകടിപ്പിച്ചു. ഈ സംരംഭത്തിന് സഹകരിച്ച എസ്.ബി.ഐ. മ്യൂച്വൽ ഫണ്ട് അധികൃതരെ അദ്ദേഹം നന്ദി അറിയിച്ചു.