വേടന് സംസ്‌ഥാന ചലച്ചിത്ര പുരസ്ക്കാരം: "ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാദ്ധ്യസ്ഥരാണ് "- ദീദി ദാമോദരൻ

വേടന് സംസ്‌ഥാന ചലച്ചിത്ര പുരസ്ക്കാരം:  "ഫിലിം  ജൂറി  പെൺകേരളത്തോട്  മാപ്പ് പറയാൻ ബാദ്ധ്യസ്ഥരാണ് "- ദീദി ദാമോദരൻ

മികച്ച ഗാനരചയിതാവിനുള്ള  സംസ്ഥാന  ചലച്ചിത്ര പുരസ്ക്കാരം വേടന് നൽകിയ തീരുമാനത്തിൽ വിമർശനവുമായി മലയാള സിനിമ വനിതാതാരസംഘടനയുടെ(Women in Cinema collective)  സജീവ പ്രവർത്തകയും തിരക്കഥാകൃത്തുമായ ദീദി ദാമോദരൻ. 

ദീദി ദാമോദരൻ പറയുന്നത് ...

"വിയർപ്പ് തുന്നിയിട്ട കുപ്പായം...." എന്ന വരികൾ  ഉദാത്തമാണ്. എന്നാൽ  ഇരുളിൻ്റെ മറവിൽ ആ  പരാതിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ  ആ പുരസ്കാരം ഒരന്യായമാണ്. ഒരു വാഴ്ത്തുപാട്ടുകൾക്കും ആ പാതകം   മായ്ക്കാനോ മറയ്ക്കാനോ ആവില്ല. സ്ത്രീ പീഢകരെ സംരക്ഷിക്കില്ല എന്ന് ഫിലിം കോൺക്ലേവിൽ  സർക്കാർ നടത്തിയ നയപ്രഖ്യാപനങ്ങളുടെ വിശ്വാസ ലംഘനംആണ്   ജൂറി തീരുമാനം .  കോടതി കയറിയാൽ പോലും  ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർത്തതിന്  ഫിലിം  ജൂറി  പെൺകേരളത്തോട്  മാപ്പ് പറയാൻ ബാദ്ധ്യസ്ഥരാണ്. "