ഡിജിറ്റല്‍ അറസ്റ്റ്‌ : റിട്ടയേർഡ് ജില്ലാ ജഡ്ജിക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ

ഡിജിറ്റല്‍ അറസ്റ്റ്‌ : റിട്ടയേർഡ് ജില്ലാ ജഡ്ജിക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ

ഹൈദരാബാദ്: ഡിജിറ്റല്‍ അറസ്റ്റിനിരയായി വിരമിച്ച ജില്ലാ ജഡ്ജി. ഒരു കോടിയിലധികം രൂപയാണ് നഷ്ടപ്പെട്ടത്. 69 കാരനായ വിരമിച്ച ജഡ്ജിയുടെ മൊബൈല്‍ നമ്പര്‍ സ്ത്രീക്കടത്തിലും മറ്റ് കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട് സൈബര്‍ തട്ടിപ്പുകാര്‍ ഒരു ആഴ്ച മുമ്പ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി.ഒരു കോടിയിലധികം രൂപയാണ് തട്ടിപ്പുകാര്‍ക്ക് നല്‍കിയത്. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ശേഷം മൂന്ന് ദിവസം മുമ്പ് അദ്ദേഹം പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.പൊലീസിന്റെ വേഷം ധരിച്ചാണ് തട്ടിപ്പുകാര്‍ ഡിജിറ്റല്‍ അറസ്റ്റ് നടത്തിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് വ്യക്തികളെ ഭീഷണിപ്പെടുത്തി പണം നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയുമാണ് ഇത്തരം തട്ടിപ്പുകാര്‍ ചെയ്യുന്നത്.