അമ്മയുമായുള്ള രണ്ടാം വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; രണ്ടച്ഛനെ മകൻ കൊലപ്പെടുത്തി

അമ്മയുമായുള്ള രണ്ടാം വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; രണ്ടച്ഛനെ മകൻ കൊലപ്പെടുത്തി

ഗുഡ്‌ഗാവ്: ഗുഡ്ഗാമിലെ പട്ടൗഡി മേഖലയിൽ അമ്മയുടെ രണ്ടാം വിവാഹത്തെച്ചൊല്ലിയുള്ള പകയിൽ രണ്ടച്ഛനെ മകൻ കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശിയായ മനോജ് (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി  ശിവയ്ക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഏകദേശം 13 വർഷങ്ങൾക്ക് മുൻപാണ് മനോജ് ശിവയുടെ അമ്മയെ വിവാഹം കഴിക്കുന്നത്. എന്നാൽ ഈ വിവാഹബന്ധം അംഗീകരിക്കാൻ മകൻ  തയ്യാറായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ പതിവായിരുന്നു. തിങ്കളാഴ്ച രാത്രി ഇരുവരും തമ്മിൽ വീണ്ടും രൂക്ഷമായ വാഗ്വാദം ഉണ്ടാവുകയും, ഇതിനിടെ ശിവം കയ്യിലുണ്ടായിരുന്ന മൺവെട്ടി ഉപയോഗിച്ച് മനോജിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോജ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.മനോജിന്റെ ബന്ധുവായ പ്രേംപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടൗഡി പോലീസ് സ്റ്റേഷനിൽ കൊലപാതക കുറ്റത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കായി വിവിധ ഇടങ്ങളിൽ പോലീസ് റെയ്ഡ് നടത്തിവരികയാണെന്നും ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.