Mumbai
മറാത്തി ദിനപത്രമായ 'പുദാരി 'യുടെ ആദർശ ശിക്ഷക് പുരസ്ക്കാരം ഡോ.ഉമ്മൻഡേവിഡിന്

മുംബൈ : വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ബഹുമതിയായി മറാത്തി ദിനപത്രമായ 'പുഡാരി'നൽകിവരുന്ന 'ആദർശ് ശിക്ഷക് പുരസ്‌കാര്‍' ഈ വർഷം ഡോ. ഉമ്മൻ ഡേവിഡ് അർഹനായി .താനെയിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് മന്ത്രി ആശിഷ് ഷെലാർ അവാർഡ് സമ്മാനിച്ചു . കൊങ്കൺ മേഖലയിലെ എം.എൽ.സി നിരഞ്ജൻ ദൗഖരെ, എം.എൽ.എ സഞ്ജയ് കേൽക്കർ തുടങ്ങിയവർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.

ഡോംബിവ്‌ലി ഈസ്റ്റ് പി &ടി കോളനിയിൽ സ്ഥിതിചെയ്യുന്ന ഹോളി ഏഞ്ചൽസ് & ജൂനിയർ കോളേജ് , ഡോ.ഡേവിഡ്‌സ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്‌ടർ ആയ ഡോ.ഉമ്മൻ ഡേവിഡിന് വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനങ്ങൾക്ക് നിരവധി ബഹുമതികൾ മുമ്പും ലഭിച്ചിട്ടുണ്ട് .