മുഖ്യമന്ത്രിയുടെ മകനെതിരെ ED സമൻസ് അയച്ചത് ലാവലിൻ കേസിൽ

മുഖ്യമന്ത്രിയുടെ മകനെതിരെ ED സമൻസ് അയച്ചത് ലാവലിൻ കേസിൽ

എറണാകുളം : മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണ്‍നെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ഠറേറ്റ് സമൻസ് അയച്ചത് ലാവലിൻ കേസിൽ. രണ്ടു വര്‍ഷം മുമ്പാണ് ലാവലിൻ കേസിലെ കള്ളപ്പണം വെളിപ്പിക്കൽ പരാതിയുടെ അന്വേഷണത്തിന്‍റെ ഭാഗമായി വിവേക് കിരണ്‍ വിജയന് ഇഡി മൊഴിയെടുക്കുന്നതിനായി സമൻസ് അയച്ചത്. 2023ലാണ് ലാവലിൻ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി വിവേകിന് ഇഡി സമൻസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. ക്രൈം നന്ദകുമാര്‍ നൽകിയ പരാതിയിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 2020ൽ അന്വേഷണം ആരംഭിച്ചത്. 

2021ൽ ഇതുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാറിന്‍റെ മൊഴിയെടുത്തിരുന്നു. ഇതിനിടെ, സമൻസ് ഉണ്ടെന്ന് എംഎ ബേബി സ്ഥിരീകരിച്ചത് ആയുധമാക്കുകയാണ് പ്രതിപക്ഷം.അതേസമയം, ഇ മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനിൽ അക്കര കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇഡി ഡയറക്ടർക്കും പരാതി നൽകി.  ഇഡി സമൻസില്‍ തുടര്‍ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് പരാതി. അതേസമയം, മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇഡി അയച്ച സമൻസിൽ അടിമുടി ദുരൂഹത തുടരുകയാണ്. നേരത്തെ ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടായിരുന്നു ഇഡി സമൻസ് എന്നായിരുന്നു പുറത്തുവന്നിരുന്ന വിവരം. എന്നാൽ, ലാവലിൻ കേസിലെ കള്ളപ്പണം വെളുപ്പിക്കൽ പരാതിയുമായി ബന്ധപ്പെട്ടാണ് സമൻസ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.  വിവേകിന്‍റെ സമൻസിലെ തുടർനടപടികളെല്ലാം പിന്നീട് മരവിച്ചു. വിവേക് ഹാജരായതുമില്ല. അതിലാണ് ദുരൂഹത. മകന് സമൻസ് കിട്ടിയത് മുഖ്യമന്ത്രിയുടെ പാർട്ടി ഫോറങ്ങളിൽ അറിയിച്ചിരുന്നില്ലെന്നാണ് വിവരം. രാജ്യത്തെ പ്രതിപക്ഷ നേതാക്കള ഇഡി ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്നാണ് സിപിഎം എന്നും എറണാകുളം : മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണ്‍നെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ഠറേറ്റ് സമൻസ് അയച്ചത് ലാവലിൻ കേസിൽ. രണ്ടു വര്‍ഷം മുമ്പാണ് ലാവലിൻ കേസിലെ കള്ളപ്പണം വെളിപ്പിക്കൽ പരാതിയുടെ അന്വേഷണത്തിന്‍റെ ഭാഗമായി വിവേക് കിരണ്‍ വിജയന് ഇഡി മൊഴിയെടുക്കുന്നതിനായി സമൻസ് അയച്ചത്. 2023ലാണ് ലാവലിൻ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി വിവേകിന് ഇഡി സമൻസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. ക്രൈം നന്ദകുമാര്‍ നൽകിയ പരാതിയിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 2020ൽ അന്വേഷണം ആരംഭിച്ചത്. 

2021ൽ ഇതുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാറിന്‍റെ മൊഴിയെടുത്തിരുന്നു. ഇതിനിടെ, സമൻസ് ഉണ്ടെന്ന് എംഎ ബേബി സ്ഥിരീകരിച്ചത് ആയുധമാക്കുകയാണ് പ്രതിപക്ഷം.അതേസമയം, ഇ മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനിൽ അക്കര കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇഡി ഡയറക്ടർക്കും പരാതി നൽകി.  ഇഡി സമൻസില്‍ തുടര്‍ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് പരാതി. അതേസമയം, മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇഡി അയച്ച സമൻസിൽ അടിമുടി ദുരൂഹത തുടരുകയാണ്. നേരത്തെ ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടായിരുന്നു ഇഡി സമൻസ് എന്നായിരുന്നു പുറത്തുവന്നിരുന്ന വിവരം. എന്നാൽ, ലാവലിൻ കേസിലെ കള്ളപ്പണം വെളുപ്പിക്കൽ പരാതിയുമായി ബന്ധപ്പെട്ടാണ് സമൻസ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.  വിവേകിന്‍റെ സമൻസിലെ തുടർനടപടികളെല്ലാം പിന്നീട് മരവിച്ചു. വിവേക് ഹാജരായതുമില്ല. അതിലാണ് ദുരൂഹത. മകന് സമൻസ് കിട്ടിയത് മുഖ്യമന്ത്രിയുടെ പാർട്ടി ഫോറങ്ങളിൽ അറിയിച്ചിരുന്നില്ലെന്നാണ് വിവരം. രാജ്യത്തെ പ്രതിപക്ഷ നേതാക്കള ഇഡി ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്നാണ് സിപിഎം എന്നും ഉന്നയിച്ചുകൊണ്ടിരുന്നത് .എന്നിട്ടും മകന് കിട്ടിയ നോട്ടീസിൽപിണറായിവിജയൻ  മൗനംപാലിച്ചത് എന്തുകൊണ്ട് എന്നതിൽ ദുരൂഹതയുണ്ടെന്നാണ് കോണ്ഗ്രസ്സ് ചോദിക്കുന്നത് .