മൂന്ന് സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: മധ്യപ്രദേശ്, ബിഹാർ, ഗുജറാത്ത് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. മധ്യപ്രദേശിലെ ദതിയ, ഗുജറാത്തിലെ മഞ്ജൽപുർ, ബിഹാറിലെ ബങ്കിപ്പൂർ എന്നീ മണ്ഡലങ്ങളിലാണ് ജൂലൈ 30-ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓഗസ്റ്റ് 3-ന് വോട്ടുകൾ എണ്ണും.
മധ്യപ്രദേശ് (ദതിയ): കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതിയെ ഒരു തട്ടിപ്പ് കേസിൽ ശിക്ഷിച്ചതിനെത്തുടർന്ന് അയോഗ്യനാക്കിയതോടെയാണ് ഈ മണ്ഡലത്തിൽ ഒഴിവുണ്ടായത്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്രയെ പരാജയപ്പെടുത്തിയത് രാജേന്ദ്ര ഭാരതിയായിരുന്നു.
ഗുജറാത്ത് (മഞ്ജൽപുർ): ബിജെപി എംഎൽഎ യോഗേഷ് ഭായ് നരൻദാസ് പട്ടേലിന്റെ മരണത്തെത്തുടർന്നാണ് മണ്ഡലത്തിൽ ഒഴിവുണ്ടായത്.
ബിഹാർ (ബങ്കിപ്പൂർ): ബിജെപി അധ്യക്ഷൻ നിതിൻ നബിൻ രാജിവെച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തിരഞ്ഞെടുപ്പ് തീയതികൾ: തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മുഴുവൻ പോളിംഗ് സ്റ്റേഷനുകളിലും ഇവിഎമ്മുകളും വിവിപാറ്റുകളും ഉപയോഗിക്കും.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: ജൂലൈ 13
പത്രികകളുടെ സൂക്ഷ്മപരിശോധന: ജൂലൈ 14
പത്രിക പിൻവലിക്കാനുള്ള അവസാന തീയതി: ജൂലൈ 16
പോളിംഗ് തീയതി: ജൂലൈ 30
ഫലപ്രഖ്യാപനം: ഓഗസ്റ്റ് 3