നവി മുംബൈയിൽ അഞ്ചംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം: ചികിത്സയിലുള്ളവർ അപകടനില തരണം ചെയ്‌തു

നവി മുംബൈ: ഉൽവെയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചസംഭവത്തിൽ ആശുപത്രിയിൽ ചികിത്സയിലുള്ളവർ അപകടനില തരണം ചെയ്‌തതായി റിപ്പോർട്ട് . കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെയാണ് നേപ്പാളിൽ നിന്നുള്ള കുടുംബത്തിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയേയും വിഷംകഴിച്ചനിലയിൽ കണ്ടെത്തിയത് .ഇതിൽ സന്തോഷ് ലുഹാർ (22) ഇന്നലെ മരണപ്പെട്ടിരുന്നു.. മൂത്ത സഹോദരൻ രമേശ് (24), രമേശിന്റെ ഭാര്യ ബസന്തി (20), അഞ്ച് വയസ്സും രണ്ട് വയസ്സും പ്രായമുള്ള രണ്ട് ആൺമക്കൾ എന്നിവരാണ് ആശുപത്രിയിൽ കഴിയുന്നത്.ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ഉൽവെ നോഡിലെ ജാവാലെ ഗ്രാമത്തിലാണ് സംഭവം നടന്നത്..ആദ്യം പൻവേൽ സബ് ജില്ലാ ആശുപത്രിയിലും പിന്നീട് വാഷിയിലെ എൻഎംഎംസി ആശുപത്രിയിലേക്കും ഇവരെ മാറ്റി.
”നിലവിൽ അപകട മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് ഉൽവെയിലെ സീനിയർ ഇൻസ്പെക്ടർ അർജുൻ രാജനെ മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയിൽ കഴിയുന്ന മരിച്ചയാളുടെ മൂത്ത സഹോദരന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തിയതിനുശേഷം മാത്രമേ മുഴുവൻ കുടുംബവും വിഷം കഴിച്ചതിന്റെ കാരണം വ്യക്തമാകൂ.ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.ഹോട്ടൽ ജീവനക്കാർ ആയിരുന്ന രണ്ടുപേരുടെയും തൊഴിൽ നഷ്ടപ്പെട്ട ശേഷം കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി അയൽവാസികൾ പറയുന്നുണ്ട് .