മഞ്ഞുമൂടിയ ഡൽഹി : വിമാന സർവീസുകളും ട്രെയിനുകളും റദ്ദാക്കി , ചിലത് വൈകി ഓടുന്നു

ന്യൂഡൽഹി: അതിശൈത്യത്തിനിടെ രാജ്യ തലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞ് രേഖപ്പെടുത്തി. ഡൽഹിയുടെ പല ഭാഗങ്ങളിലും മൂടൽമഞ്ഞ് കാരണം പൊതുജന ജീവിതം പ്രതിസന്ധിയിലായി. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഇന്നും ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിനിടെ ഡൽഹിയിൽ ശൈത്യ തരംഗ മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ശൈത്യ തരംഗത്തിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.
രാവിലെ 7.15 ന് സരായ് കാലെ ഖാനിൽ നിന്നും പകർത്തിയ ആകാശ ദൃശ്യത്തിൽ മൂടൽമഞ്ഞ് പ്രദേശത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് വൃക്തമാണ്. എയിംസ്, അക്ഷർധാം ക്ഷേത്രം, നഗരത്തിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് ശക്തമായി തുടരുകയാണ്. കനത്ത മൂടൽമഞ്ഞ് കാരണം നഗരത്തിലെ ഗതാഗതം ഭാഗികമായി സ്‌തംഭിച്ചു.ഡൽഹിയിലെ രൂക്ഷമായ വായു മലിനീകരണമാണ് കനത്ത മൂടൽമഞ്ഞ് രൂപപ്പെടുന്നതിന് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഡൽഹിയിലെ വായു ഗുണനിലവാരം വളരെ മോശം രീതിയിലാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ റിപ്പോർട്ട്. ശരാശരി എക്യൂഐ (എയർ ക്വാളിറ്റി ഇൻഡെക്‌സ്) 400 ന് മുകളിലാണെന്നും ചിലയിടങ്ങളിൽ 450 ന് മുകളിലാണെന്നും കാലാവസ്ഥാ വകുപ്പ് അവകാശപ്പെടുന്നു.
കനത്ത മൂടൽ മഞ്ഞ് തീവണ്ടി, വ്യോമ ഗതാഗതങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിവിധ വിമാന സർവീസുകൾ റദ്ദാക്കിയതായി വിവിധ വൃത്തങ്ങൾ അറിയിച്ചു.വെള്ളിയാഴ്‌ച രാവിലെ പതിനൊന്ന് ഡിഗ്രി താപനില രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുതുവർഷപ്പുലരിയിൽ പത്ത് ഡിഗ്രി സെൽഷ്യസായിരുന്നു ഡൽഹിയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില.

കനത്ത മൂടൽമഞ്ഞിലും പരേഡ് പരിശീലനം:
പ്രതികൂല കാലാവസ്ഥയിലും റിപ്പബ്ലിക് ദിന പരേഡ് പരിശീലിക്കുകയാണ് രാജ്യത്തെ സൈനിക വിഭാഗങ്ങൾ. രാജ്യത്തിൻ്റെ സൈനിക കരുത്തും പാരമ്പര്യവും വിളിച്ചോതുന്നതാണ് റിപ്പബ്ലിക് ദിന പരേഡ്. 77-ാമത് റിപ്പബ്ലിക് ദിന പരേഡിൻ്റെ പരിശീലനമാണ് ഇന്ത്യാ ഗേറ്റ് പരിസരങ്ങളിൽ നടക്കുന്നത്.എന്നാൽ രാജ്യത്തിൻ്റെ വിവധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് പ്രതിസന്ധി സൃഷ്‌ടിക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ വിവിധ തീവണ്ടികൾ വൈകിയോടുന്നതായും റിപ്പോർട്ടുണ്ട്.
ഹൈദരാബാദിലും കനത്ത മൂടൽമഞ്ഞ് രേഖപ്പെടുത്തി. ഷംഷാബാദ്-ബെംഗളൂരു ദേശീയ പാത, ഹൈദരാബാദ്-വിജയവാഡ ദേശീയ പാത എന്നിവടങ്ങളിൽ ഗതാഗതം ഭാഗികമായി സ്‌തംഭിച്ചു. സമീപത്തുള്ളവരെ പോലും കാണാൻ കഴിയാത്ത വിധം കനത്ത മൂടൽമഞ്ഞാണ് കാണപ്പെട്ടത്. വിദ്യാർഥികൾ, തൊഴിലാളികൾ, ഉദ്യോഗസ്ഥർ, ചെറുകിട വ്യവസായികൾ തുടങ്ങിയവർ മൂടൽമഞ്ഞ് കാരണം ബുദ്ധിമുട്ടുകൾ നേരിടുന്നതായി നാട്ടുകാർ പറഞ്ഞു.
വ്യോമ, റെയിൽ ഗതാഗതം തടസപ്പെട്ടു
ഡൽഹിയിലെ കനത്ത മൂടൽമഞ്ഞ് കാരണം നിരവധി വിമാന, തീവണ്ടി സർവീസുകൾ ഭാഗികമായോ പൂർണമായോ റദ്ദാക്കി. 82 തീവണ്ടികൾ വൈകിയോടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കനത്ത മൂടൽമഞ്ഞുമായി ബന്ധപ്പെട്ട് ജാഗ്രത തുടരുകയാണെന്നും തടസങ്ങൾ ലഘൂകരിക്കുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എയർഇന്ത്യ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും കമ്പനിയുടെ മുൻഗണനയായി തുടരുന്നെന്നും കമ്പനി എക്‌സിൽ കുറിച്ചു.
വാരണാസി, ഉദയ്‌പൂർ, ജമ്മു, വിശാഖപട്ടണം, ജയ്‌സാൽമീർ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ വിമാന സർവീസുകൾ മന്ദഗതിയിലാകും. പ്രതികൂല കാലാവസ്ഥയായതിനാൽ ഈ നഗരങ്ങളിലേക്കുള്ള യാത്രയിൽ ചെറിയ കാലതാമസം നേരിട്ടേക്കാമെന്ന അറിയിപ്പുമായി ഇൻഡിഗോ വിമാന കമ്പനിയും യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചു. സാഹചര്യങ്ങൾ അനുകൂലമാകുന്ന മുറയ്ക്ക് സുഗമമായ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും കമ്പനി എക്‌സിൽ കുറിച്ചു.
റദ്ദാക്കിയ വിമാന സർവീസുകൾ
ഇൻഡിഗോ എയർലൈൻസിൻ്റെ 6E 6820 ഡൽഹി-നാഗ്‌പൂർ, 6E 6741 ഡൽഹി-ഛണ്ഡീഗഡ്, 6E 5103 ഡൽഹി-അമൃത്സർ എന്നീ വിമാനങ്ങൾ റദ്ദാക്കി. സ്പൈസ് ജെറ്റിൻ്റെ 903 ഡൽഹി–ബാഗ്ഡോഗ്ര, 8718 ഡൽഹി–വാരണാസി, 2939 ഡൽഹി–ധർമ്മശാല എന്നിവയും എയർ ഇന്ത്യയുടെ 2653 ഡൽഹി–ബെംഗളൂരു, 1703 ഡൽഹി–അമൃത്സർ, 1745 ഡൽഹി–മുംബൈ, 817 ഡൽഹി–അഹമ്മദാബാദ്, 1797 മുംബൈ–പുനെ, ഐഎക്‌സ് 1057 ഡൽഹി-ഭുവനേശ്വർ എന്നിവ റദ്ദാക്കി.
വൈകി പുറപ്പെടുന്ന വിമാനങ്ങൾ
സ്പൈസ് ജെറ്റിൻ്റെ 495 ഡൽഹി–ദർഭംഗ, 9718 ഡൽഹി–വാരണാസി, 937 ഡൽഹി-ഗോരഖ്‌പൂർ, 664 ഡൽഹി–മുംബൈ എന്നിവയാണ് വൈകി സർവീസ് നടത്തുന്ന വിമാനങ്ങൾ. മൂടൽമഞ്ഞ് മൂലം, ന്യൂഡൽഹി, ആനന്ദ് വിഹാർ, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിലേക്കുള്ളതും പുറപ്പെടുന്നതുമായ ട്രെയിനുകൾ മണിക്കൂറുകൾ വൈകി ഓടുന്നതായും വിവിധ മാധ്യമങ്ങൾ അറിയിച്ചു.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് വൈകിയാണ് ഓടുന്ന ട്രെയിനുകൾ:
ട്രെയിൻ വൈകി ഓടുന്ന സമയം
22462 ശ്രീ ശക്തി എസി സൂപ്പർഫാസ്റ്റ് - 1 മണിക്കൂർ 19 മിനിറ്റ് വൈകി
14086 സിർസ എക്‌സ്പ്രസ് - 1 മണിക്കൂർ 29 മിനിറ്റ് വൈകി
12627 കർണാടക സൂപ്പർഫാസ്റ്റ് - 2 മണിക്കൂർ 26 മിനിറ്റ് വൈകി.
14211 ഇന്റർസിറ്റി എക്‌സ്പ്രസ് - 1 മണിക്കൂർ 31 മിനിറ്റ് വൈകി.
12559 ശിവഗംഗ സൂപ്പർഫാസ്റ്റ് - 3 മണിക്കൂർ 35 മിനിറ്റ് വൈകി.
12056 ജൻ ശതാബ്‌ദി എക്‌സ്പ്രസ് - 1 മണിക്കൂർ 21 മിനിറ്റ് വൈകി
12485 ഹസൂർ സാഹിബ് നന്ദേഡ്-ശ്രീഗംഗാനഗർ -2 മണിക്കൂർ 17 മിനിറ്റ് വൈകി
12441 ബിലാസ്‌പൂർ-ന്യൂ ഡൽഹി രാജധാനി - 1 മണിക്കൂർ 55 മിനിറ്റ് വൈകി
22685 കർണാടക സമ്പർക്ക് ക്രാന്തി - 1 മണിക്കൂർ 3 മിനിറ്റ് വൈകി
12301 ഹൗറ-ന്യൂ ഡൽഹി രാജധാനി - 3 മണിക്കൂർ 7 മിനിറ്റ് വൈകി
12313 സീൽദാ-ന്യൂ ഡൽഹി രാജധാനി - 2 മണിക്കൂർ 43 മിനിറ്റ് വൈകി
22823 ഭുവനേശ്വർ-ന്യൂ ഡൽഹി തേജസ് രാജധാനി - 3 മണിക്കൂർ 54 മിനിറ്റ് വൈകി
12716 സച്ച്ഖണ്ഡ് എക്‌സ്പ്രസ് - 1 മണിക്കൂർ 6 മിനിറ്റ് വൈകി
12259 സീൽദാ-ബിക്കാനീർ തുരന്തോ - 3 മണിക്കൂർ 1 മിനിറ്റ് വൈകി
12423 ദിബ്രുഗഡ്-ന്യൂ ഡൽഹി രാജധാനി - 3 മണിക്കൂർ 24 മിനിറ്റ് വൈകി
12581 ബനാറസി - ന്യൂഡൽഹി സൂപ്പർഫാസ്റ്റ് - 4 മണിക്കൂർ 21 മിനിറ്റ് വൈകി
22361 രാജേന്ദ്ര നഗർ ടെർമിനൽ - ന്യൂഡൽഹി അമൃത് ഭാരത് - 1 മണിക്കൂർ 18 മിനിറ്റ് വൈകി
20801 മഗധ് എക്‌സ്പ്രസ് - 3 മണിക്കൂർ 15 മിനിറ്റ് വൈകി
20407 റാഞ്ചി-ന്യൂഡൽഹി രാജധാനി 4 മണിക്കൂർ 42 മിനിറ്റ് വൈകി
11841 ഗീത ജയന്തി എക്‌സ്പ്രസ് 6 മണിക്കൂർ 19 മിനിറ്റ് വൈകി
ആനന്ദ് വിഹാർ ടെർമിനലിൽ നിന്നും വൈകിയോടുന്നവ
15273 സത്യാഗ്രഹ എക്‌സ്പ്രസ് - 1 മണിക്കൂർ 5 മിനിറ്റ് വൈകി
12443 ഹാൽദിയ-ആനന്ദ് വിഹാർ സൂപ്പർഫാസ്റ്റ് - 4 മണിക്കൂർ 51 മിനിറ്റ് വൈകി
13257 ജൻസാധരൺ എക്‌സ്പ്രസ് (അൺറിസർവ്ഡ്) - 1 മണിക്കൂർ 44 മിനിറ്റ് വൈകി
ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്നും വൈകിയോടുന്നവ
14211 ഇൻ്റർസിറ്റി എക്‌സ്പ്രസ് - 1 മണിക്കൂർ 31 മിനിറ്റ് വൈകി
12627 കർണാടക സൂപ്പർഫാസ്റ്റ് - 2 മണിക്കൂർ 34 മിനിറ്റ് വൈകി
22221 മുംബൈ–ഹസ്രത്ത് നിസാമുദ്ദീൻ - 1 മണിക്കൂർ 36 മിനിറ്റ് വൈകി
12189 മഹാകൗശൽ എക്‌സ്പ്രസ് -1 മണിക്കൂർ 32 മിനിറ്റ് വൈകി
12192 ശ്രീധാം സൂപ്പർഫാസ്റ്റ് - 1 മണിക്കൂർ 22 മിനിറ്റ് വൈകി
22633 തിരുവനന്തപുരം–ഹസ്രത്ത് നിസാമുദ്ദീൻ -1 മണിക്കൂർ 52 മിനിറ്റ് വൈകി